എലിമിനേറ്ററിന് മുമ്പേ സഞ്ജുവിനും രാജസ്ഥാനും ഹാപ്പി ന്യൂസ്; കോഹ്‌ലിപ്പടയെ തകർക്കാൻ വജ്രായുധങ്ങൾ റെഡി
Cricket
എലിമിനേറ്ററിന് മുമ്പേ സഞ്ജുവിനും രാജസ്ഥാനും ഹാപ്പി ന്യൂസ്; കോഹ്‌ലിപ്പടയെ തകർക്കാൻ വജ്രായുധങ്ങൾ റെഡി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 9:14 am

ഐ.സി.സി ടി-20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ടി-20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ക്യാപ്റ്റനായ റോവ്മന്‍ പവലിന് വിശ്രമം അനുവദിച്ചുകൊണ്ടാണ് വിന്‍ഡീസ് സ്‌ക്വാഡ് പുറത്തുവിട്ടത്. പവലിന് പകരം ബ്രാന്‍ഡന്‍ കിങ് ആയിരിക്കും വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുക.

വെസ്റ്റ് ഇന്‍ഡീസിന്റെ മധ്യനിരയിലെ പ്രധാന താരങ്ങളായ ഷായ് ഹോപ്പ്, നിക്കോളാസ് പൂരന്‍ എന്നിവര്‍ക്കും ടീം വിശ്രമം അനുവദിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നും പ്രകടനം കാഴ്ചവെച്ച താരങ്ങളെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ടീം വിശ്രമം അനുവദിക്കുകയായിരുന്നു.

അതേസമയം വെസ്റ്റ് ഇന്‍ഡീസിലെ പല താരങ്ങളും ഇന്ത്യന്‍ പ്രീമിയർ ലീഗിലെ പ്ലേ ഓഫ് കളിക്കുന്ന ടീമുകളുടെ ഭാഗമായതിനാല്‍ അവരെല്ലാം അവസാന ഘട്ടം വരെ ടീമിനൊപ്പം ഉണ്ടാവും. കൊല്‍ക്കത്ത താരങ്ങളായ ആന്ദ്രേ റസല്‍, ഷര്‍ഫാനെ റൂഥര്‍ഫോര്‍ഡ് എന്നിവരും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം അല്‍സാരി ജോസഫ് രാജസ്ഥാന്‍ റോയല്‍സ് താരം ഷിമ്റോൺ ഹെറ്റ്‌മെയര്‍ തുടങ്ങിയ താരങ്ങള്‍ ഐ.പി.എല്‍ ടീമിനൊപ്പം തുടരും.

‘ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പുള്ള അവസാന ടി-20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ ഒന്നാണിത്. കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ മികച്ചതാക്കാനും ലോകകപ്പിനായി അവര്‍ തയ്യാറാണെന്ന് ഉറപ്പാക്കാനും ഉള്ള വലിയൊരു അവസരമാണിത്,’ ഹെയ്ല്‍സ് പറഞ്ഞു.

മെയ് 24 മുതല്‍ മെയ് 27 വരെയാണ് സൗത്ത് ആഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് പരമ്പര നടക്കുക. ജൂണ്‍ രണ്ടിന് പപ്പുവാ ന്യൂഗിയക്കെതിരെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ മത്സരം.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ടി-20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ബ്രാന്‍ഡന്‍ കിങ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, ഫാബിയന്‍ അലന്‍, അലിക്ക് അത്‌നാസെ, ജോണ്‍സണ്‍ ചാള്‍സ്, ആന്ദ്രെ ഫ്‌ലെച്ചര്‍, മാത്യു ഫോര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അകേല്‍ ഹൊസൈന്‍, ഷാമര്‍ ജോസഫ്, കെയ്ല്‍ മേയേഴ്‌സ്, ഒബെദ് മക്കോയ്, ഗുഡകേഷ് മോട്ടി, റൊമാരിയോ ഷെപ്പേര്‍ഡ്, വാല്‍ഷ് ജൂനിയര്‍.

Content Highlight: West Indies Announced the Squad against South Africa T20 Series