സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘ഈ നിമിഷം മുതല്‍ ഞങ്ങള്‍ ചിന്തിക്കുന്നത് അടുത്ത കിരീടത്തിനു വേണ്ടിയാണ്’; തോല്‍വിയിലും തലയെടുപ്പോടെ സുനില്‍ ഛേത്രി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 17th March 2018 11:53pm

ബെംഗളൂരു: നാലു മാസം നീണ്ടു നിന്ന ഐ.എസ്.എല്‍ നാലാം സീസണ്‍ പോരാട്ടം അവസാനിച്ചു. രണ്ടാം തവണയും ചെന്നൈയ്ന്‍ എഫ്.സി കിരീടം ഉയര്‍ത്തുകയും ചെയ്തു. സീസണിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബെംഗളൂരു എഫ്.സിയ്ക്ക് അവസാന നിമിഷത്തില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയതാണ് കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്നത്.

മത്സരത്തിനു പിന്നാലെ കിരീട നഷ്ടത്തെക്കുറിച്ച സംസാരിച്ച ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി പറഞ്ഞത് ‘ഞങ്ങള്‍ ഈ നിമിഷം മുതല്‍ അടുത്ത സീസണെക്കുറിച്ച് ചിന്തിച്ച് തുടങ്ങി’ എന്നാണ്. നിറഞ്ഞ കരഘോഷങ്ങള്‍ക്കിടെയായിരുന്നു ഇന്ത്യന്‍ നായകന്‍ തന്റെ ഹോം ഗ്രൗണ്ടില്‍ റണ്ണേഴ്‌സിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

‘വിജയിച്ചത് ചെന്നൈയ്ന്‍ എഫ്.സിയായിരുന്നു. ഞങ്ങളുമുണ്ടായിരുന്നു മൈതാനത്ത്. പക്ഷേ നിങ്ങളായിരുന്നു(ആരാധകര്‍) എല്ലാം. ഉറപ്പാണ് ഞങ്ങള്‍ ഈ നിമിഷം മുതല്‍ അടുത്ത സീസണിനേക്കായി ആരംഭിക്കുകയാണ്.’ ഛേത്രി പറഞ്ഞു.

18 മത്സരങ്ങളില്‍ 40 പോയിന്റുമായാണ് ബെഗളൂരു ലീഗില്‍ ഒന്നാമതെത്തിയത്. 13 ജയവും 4 തോല്‍വിയും 1 തോല്‍വിയും ഉള്‍പ്പെട്ടതായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. മറുഭാഗത്ത് രണ്ടാമതെത്തിയ ചെന്നൈയാകട്ടെ 18 മത്സരങ്ങളില്‍ നിന്നു 32 പോയിന്റുകളാണ് നേടിയത്. 9 ജയവും 5 സമനിലയും 4 തോല്‍വിയും അടങ്ങുന്നതയായിരുന്നു ചെന്നൈയുടെ സീസണ്‍.

Advertisement