| Monday, 30th June 2025, 12:40 pm

ഒരു സിനിമയിൽ അഭിനയിക്കാൻ പോയി; മൂന്നാം ദിവസം ഇറങ്ങി വന്നു: മാല പാർവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.

കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ, ഗോദ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ്, വിക്രത്തിൻ്റെ വീര ധീര സൂരനിലും മാല പാർവതി മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയുടെ ലൊക്കേഷനിൽ നിന്നും ഇറങ്ങി വന്നതിനെപ്പറ്റി സംസാരിക്കുകയാണ് മാല പാർവതി.

താന്‍ ഒരു സിനിമയില്‍ നിന്നും ഇറങ്ങിപോയിട്ടുണ്ടെന്നും ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്കും തനിക്കും വര്‍ക്ക് ആകാത്തതുകൊണ്ടാണെന്നും മാല പാര്‍വതി പറയുന്നു. തീരെ നിവൃത്തിയില്ലെങ്കില്‍ ഇറങ്ങി പോകുമെന്നും അവിടെ പോയി തൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

നമ്മുടെ ജോലി മാത്രം ചെയ്ത് തിരിച്ചുപോരണമെന്നും നടി കൂട്ടിച്ചേര്‍ത്തു. സാക് മൂവിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഞാന്‍ ഒരു സിനിമയില്‍ നിന്നും പോന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ക്ക് ആകാതെ ഞാന്‍ സിനിമയില്‍ നിന്നും ഇറങ്ങി വന്നിട്ടുണ്ട്. മൂന്നാമത്തെ ദിവസമാണ്. തീരെ നിവൃത്തിയില്ലെങ്കില്‍ പോകും. അവിടെ പോയി തൂങ്ങി നില്‍ക്കേണ്ട കാര്യമില്ലല്ലോ.

ഇപ്പോഴൊക്കെ കുറച്ച് കൂടി എക്‌സ്പീരിയന്‍സ് ആയി. അതൊന്നും ശ്രദ്ധിക്കാതെ അഭിനയിക്കാന്‍ എനിക്കറിയാം. നമ്മുടെ ജോലി മാത്രം ചെയ്യുക തിരിച്ചുപോരുക. അത് എന്നെ പഠിപ്പിച്ചത് സീമ ചേച്ചിയാണ്,’ മാല പാർവതി പറയുന്നു.

Highlight: Went to act in a film; came back on the third day Says Mala Parvathy

We use cookies to give you the best possible experience. Learn more