സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. മലയാളികൾക്ക് അദ്ദേഹം ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയിൽ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. മമ്മൂട്ടിയുമായി ജോണി ആൻ്റണി നാല് സിനിമകളാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആൻ്റണി.
താന്‍ ഒരു പടത്തിന് വേണ്ടി രണ്ടുദിവസം രാത്രി ഷൂട്ട് പ്ലാന്‍ ചെയ്തുവെന്നും എന്നാല്‍ മമ്മൂട്ടി പറഞ്ഞത് എത്ര മണി വേണമെങ്കിലും നില്‍ക്കാമെന്നും ഒറ്റ രാത്രി കൊണ്ട് തീര്‍ത്ത് തരണമെന്നുമാണെന്നും ജോണി ആന്റണി പറയുന്നു.
അങ്ങനെ ആ സിനിമ വെളുപ്പിന് നാലുമണി വരെ ഷൂട്ട് ചെയ്തുവെന്നും ഷൂട്ട് കഴിഞ്ഞു പോകാന്‍ സമയത്ത് 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കേട്ടോ എന്നെ ഒരാള്‍ നാലുമണി വരെ നിര്‍ത്തുന്നത് എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും ജോണി ആന്റണി പറഞ്ഞു.
മമ്മൂട്ടിക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാമെന്നും മമ്മൂട്ടിയുടെ സ്വഭാവം മാറുമ്പോഴാണ് തനിക്ക് വിഷമം തോന്നുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി ഫോര്‍മലായിട്ട് പെരുമാറിയാല്‍ തനിക്ക് അത് ഓക്കെയല്ലെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘ഒരു പടത്തിന് വേണ്ടി രണ്ടുദിവസം രാത്രി ഷൂട്ട് പ്ലാന്‍ ചെയ്തു. പുള്ളി പറഞ്ഞു ഒറ്റ രാത്രി കൊണ്ട് തീര്‍ത്ത് തരണം. പക്ഷെ, എത്ര മണിവേണമെങ്കിലും നില്‍ക്കാം എന്ന്.
അങ്ങനെ നാലുമണി വരെ ഷൂട്ട് ചെയ്തു ആ സിനിമ. അതുകഴിഞ്ഞ് പോകാന്‍ നേരത്ത് എന്നോട് പറഞ്ഞു 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കേട്ടോ എന്നെ ഒരാള്‍ നാലുമണി വരെ നിര്‍ത്തുന്നത് എന്ന്.
മമ്മൂക്ക അല്ലേ പറയുന്നത്. മമ്മൂക്കക്ക് എന്ത് ശാഠ്യവും, ഏത് രീതിയിലും പെരുമാറാം അദ്ദേഹത്തിന് നമ്മളോട്. അദ്ദേഹം നമ്മളോട് മമ്മൂക്ക അല്ലാതെ പെരുമാറിയിലാണ് നമ്മള്‍ക്ക് വിഷമം തോന്നുകയുള്ളു. അദ്ദേഹം ഭയങ്കര ഫോര്‍മലായിട്ട് സംസാരിച്ചാല്‍ അത് നമ്മള്‍ക്ക് ഓക്കെയല്ല,’ ജോണി ആന്റണി പറയുന്നു.
Content Highlight: We planned to shoot for two days and nights, and Mammootty offered to give us one day says Johnny Antony