| Sunday, 11th May 2025, 6:53 pm

മിന്നല്‍ മുരളി 2 നടക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്, പക്ഷെ... സോഫിയ പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നിര്‍മാതാവാണ് സോഫിയ പോള്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന നിർമാണക്കമ്പനിയുടെ ബാനറിലാണ് സോഫിയ ചിത്രങ്ങൾ നിർമിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് സോഫിയ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.

പിന്നീട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആര്‍.ഡി.എക്‌സ്, മിന്നൽ മുരളി, കൊണ്ടല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്‍ എന്ന ചിത്രവും നിര്‍മിക്കുന്നത് സോഫിയ പോളാണ്. ഇപ്പോൾ മിന്നൽ മുരളിയെക്കുറിച്ച് സംസാരിക്കുകയാണ് സോഫിയ പോൾ.

മിന്നല്‍ മുരളി 2വിനെക്കുറിച്ച് ഡിസ്‌കഷന്‍ ഉണ്ടായിരുന്നുവെന്നും ആ സമയത്ത് ബേസിൽ ശക്തിമാൻ സിനിമ ചെയ്യാൻ പോയെന്നും അതുകാരണം ആ സിനിമ കഴിഞ്ഞിട്ട് സംസാരിക്കാമെന്ന് വിചാരിച്ചുവെന്നും സോഫിയ പോൾ പറയുന്നു.

തൻ്റെ രണ്ടാമത്തെ മകൻ കെവിനാണ് ബേസിലിനോട് സംസാരിച്ചതെന്നും തങ്ങൾക്കും മിന്നൽ മുരളി 2 നടക്കാൻ ആഗ്രഹമുണ്ടെന്നും പക്ഷെ, എപ്പോഴെങ്കിലും നടക്കുമ്പോള്‍ നടക്കട്ടെയെന്നും അത് സംഭവിക്കാൻ വേണ്ടി പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും സോഫിയ പോൾ വ്യക്തമാക്കി.

മിന്നല്‍ മുരളി ആദ്യ സൂപ്പര്‍ ഹീറോ സിനിമയാണെന്നും അപ്പോൾ എന്തായാലും ടൊവിനോയ്ക്കും ബേസിലിനും മിന്നല്‍ മുരളി 2 ചെയ്യാൻ ആഗ്രഹം കാണുമല്ലോയെന്നും അതുപോലെ തന്നെ തങ്ങൾക്കും ആഗ്രഹമുണ്ടെന്നും സോഫിയ പോൾ അഭിപ്രായപ്പെട്ടു.

ആ സിനിമ നടക്കുമ്പോൾ നടക്കട്ടെ എന്നാണ് തൻ്റെ നിലപാടെന്നും സോഫിയ പോൾ കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു സോഫിയ പോള്‍.

മിന്നല്‍ മുരളി 2വിനെക്കുറിച്ച് ഡിസ്‌കഷന്‍ ഉണ്ടായിരുന്നു. പിന്നെ ബേസില്‍ ആ സമയത്ത് വേറെ സിനിമയായ ശക്തിമാനൊക്കെ ചെയ്യാന്‍ പോയി. അതുകാരണം അതുകഴിഞ്ഞിട്ട് ചെയ്യാമെന്ന് ചിന്തിച്ചു. എന്റെ രണ്ടാമത്തെ മകന്‍ കെവിനാണ് ബേസിലിനോട് സംസാരിക്കുന്നത്. ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട് മിന്നല്‍ മുരളി 2 നടക്കാൻ. പക്ഷെ, എപ്പോഴെങ്കിലും നടക്കുമ്പോള്‍ നടക്കട്ടെ എന്നുള്ളതാണ്. പ്രതീക്ഷിച്ചിരിക്കുകയാണ്.

മിന്നല്‍ മുരളി എന്നുപറയുന്നത് ഫസ്റ്റ് സൂപ്പര്‍ ഹീറോ സിനിമയാണല്ലോ. അപ്പോള്‍ എന്തായാലും ടൊവിനോക്കും, ബേസിലിലും ആഗ്രഹം കാണുമല്ലോ ഇത് ചെയ്യണമെന്ന്. അപ്പോള്‍ നമുക്കും ആഗ്രഹമുണ്ട്, എന്നാല്‍ അത് നടക്കുമ്പോള്‍ നടക്കട്ടെ എന്നുള്ളതാണ്,’ സോഫിയ പോള്‍ പറയുന്നു.

Content Highlight: We also want to see Minnal Murali 2 happen, but… says Sophia Paul

We use cookies to give you the best possible experience. Learn more