വയനാട്: യത്തീംഖാനയിലെ കുട്ടികളെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തിയ ശേഷമാണെന്ന് പി.കെ ശ്രീമതി എം.പി.
കുട്ടികളെ ആദ്യം പ്രലോഭിപ്പിച്ച് കടയ്ക്ക് പിന്നിലുള്ള മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു 9 ാം ക്ലാസില്‍ പഠിക്കുന്ന നാല് പെണ്‍ുകുട്ടികളേയും എട്ടാംക്ലാസില്‍ പഠിക്കുന്ന മൂന്ന് കുട്ടികളേയുമാണ് ബലാത്സംഗം ചെയ്തത്.
ഇതിന്റെയെല്ലാം ഫോട്ടോയും വീഡിയോയും പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ ഭയന്നുപോയതുകൊണ്ട് ആരോടും പറയാനും കഴിഞ്ഞില്ല.
ഈ ഫോട്ടോയും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ തന്നോട് പറഞ്ഞെന്നും പി.കെ ശ്രീമതി പറയുന്നു.
വയനാട് യത്തീംഖാനെയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറു പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറുപേരേയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
കുട്ടികള്‍ പീഡനത്തിന് ഇരകളായ സംഭവത്തില്‍ പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Dont Miss വയനാട് യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ ആറു പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു
യത്തീംഖാനയിലെ ഒന്‍പത് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരകളായത്. പ്രായപൂര്‍ത്തിയാകാത്ത ഇവരെ ഹോസ്റ്റലിലേക്ക് പോകും വഴി കടയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
പതിനഞ്ച് വയസ്സിനു താഴെ മാത്രം പ്രായം വരുന്നവരാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍. യത്തീംഖാനയുടെ സമീപവാസികളായ യുവാക്കളാണ് പീഡിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അനാഥാലയത്തിന് സമീപത്തെ കടയിലെ ജീവനക്കാരായ യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യത്തീംഖാന അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.