വയനാട് തുരങ്കപാത നിര്‍മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി തള്ളി ഹൈക്കോടതി
Kerala
വയനാട് തുരങ്കപാത നിര്‍മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി തള്ളി ഹൈക്കോടതി
ശ്രീലക്ഷ്മി എ.വി.
Tuesday, 16th December 2025, 1:59 pm

താമരശ്ശേരി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി. തുരങ്കപാത നിര്‍മാണം തുടരാമെന്ന് ചൂണ്ടിക്കാട്ടി വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

കേന്ദ്രസർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

പദ്ധതിക്ക് അനുമതി നൽകിയത് വിശദമായ പഠനം നടത്തിയാണെന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

ടൂറിസം, കാർഷിക വ്യാപാര മേഖലകളിലെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന തുരങ്ക പാതയാണ് ആനക്കാംപൊയിൽ കള്ളാടി മേപ്പാടി ഇരട്ട തുരങ്കം.

കിഫ്‌ബിയിലെ 2134 കോടി രൂപ ചെലവിലുള്ള നാലുവരി തുരങ്കപാതയുടെ നിർമാണം കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് ഏജൻസിയാണ് നടത്തുന്നത്.

പദ്ധതിയുടെ വിശദമായ സര്‍വേയ്ക്കായി 10 കോടി രൂപ പിണറായി സർക്കാർ അനുവദിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് പ്രൊജക്ട് ലോഞ്ചിങ് നടത്തിയത്. നിര്‍മാണോദ്ഘാടനം എന്ന പേരിലായിരുന്നു മുഖ്യമന്ത്രിയുടെ പേജില്‍ ഉള്‍പ്പെടെ പ്രൊജക്ട് ലോഞ്ചിങ് നടത്തിയത്.

പൊതുമരാമത്ത് വകുപ്പും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനും നല്‍കിയ ഉറപ്പുകളും പ്രദേശത്തിന്‍റെ ഭൂപ്രകൃതിക്കോ ജൈവ വൈവിധ്യത്തിനോ നാശം വരുത്തരുതെന്ന ഉപാധികളും മുന്നോട്ടുവച്ചാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയിരുന്നത്.

2025 ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

Content Highlight: Wayanad tunnel construction can continue; High Court rejects Nature Conservation Committee’s petition

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.