ഓപ്പണിംഗിന് സച്ചിനും രോഹിതും, ധോണി ക്യാപ്റ്റന്‍; പോണ്ടിംഗ് റിസര്‍വ് ബെഞ്ചില്‍, എക്കാലത്തേയും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍
Cricket
ഓപ്പണിംഗിന് സച്ചിനും രോഹിതും, ധോണി ക്യാപ്റ്റന്‍; പോണ്ടിംഗ് റിസര്‍വ് ബെഞ്ചില്‍, എക്കാലത്തേയും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th April 2020, 2:38 pm

മുംബൈ: എക്കാലത്തേയും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം വസീം ജാഫര്‍. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയാണ് വസീം ജാഫറിന്റെ ഇലവനിലെ ക്യാപ്റ്റന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സച്ചിന്‍ ടെന്‍ഡുക്കറും രോഹിത് ശര്‍മ്മയും ഓപ്പണര്‍മാര്‍. ഫസ്റ്റ് ഡൗണായി വെസ്റ്റ് ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സെത്തും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് നാലാം നമ്പറില്‍.

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും ഇംഗ്ലണ്ട് ഔള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും ധോണിയുമാണ് മധ്യനിരയില്‍ ബാറ്റിംഗിനെത്തുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്ന് പേസര്‍മാരാണ് ജാഫറിന്റെ ഇലവനില്‍ കളിക്കുക. പാകിസ്താന്റെ വസീം അക്രം, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത്, വെസ്റ്റ് ഇന്‍ഡീസിന്റെ ജോയല്‍ ഗാര്‍ണര്‍. ഒരേയൊരു സ്പിന്നര്‍ സ്ഥാനത്തേക്കായി ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാണും പാകിസ്താന്റെ സഖ്‌ലയിന്‍ മുഷ്താഖും അവസാന ഇലവനിലേക്കുള്ള മത്സരത്തിലാണ്.

ലോക ക്രിക്കറ്റിലെ ഏറ്റവും വിജയിച്ച ക്യാപ്റ്റനായ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗിന് 12-ാമതാണ് ടീമില്‍ സ്ഥാനം എന്നതാണ് ശ്രദ്ധേയം.