അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റ് നൽകുന്ന മുന്നറിയിപ്പ്
ഒരു യുദ്ധത്തിനായി വാദിക്കുന്നവരുണ്ട്, പക്ഷേ അവർ ഒരിക്കലും അത് കണ്ടിട്ടില്ല, ഒരു സംഘർഷ മേഖലയിൽ താമസിക്കുകയോ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. ഒരു വ്യാജ സിവിൽ ഡിഫൻസ് അഭ്യാസത്തിന്റെ ഭാഗമാകുന്നത് നിങ്ങളെ ഒരു സൈനികനാക്കില്ല, സംഘർഷം മൂലം നഷ്ടങ്ങൾ അനുഭവിക്കുന്ന ഒരാളുടെ വേദന നിങ്ങൾ ഒരിക്കലും അറിയുകയുമില്ല. യുദ്ധം ക്രൂരമാണ്. ദരിദ്രർ അനുപാതമില്ലാതെ കഷ്ടപ്പെടുന്നു, അതിന്റെ ഗുണം അനുഭവിക്കുന്നത് രാഷ്ട്രീയക്കാരും പ്രതിരോധ കമ്പനികളുമാണ്. രാഷ്ട്രീയ സംഘർഷങ്ങൾ ഒരിക്കലും സൈനികമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നാം തിരിച്ചറിയണം.
കേണൽ സോഫിയ ഖുറൈഷിയെ പ്രശംസിക്കുന്ന ഇത്രയധികം വലതുപക്ഷ നിരീക്ഷകരെ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. പക്ഷേ, ആൾക്കൂട്ട കൊലപാതകങ്ങൾ, അന്യായമായ തകർച്ചകൾ, ബിജെപി പ്രോത്സാഹിപ്പിക്കുന്ന മറ്റ് വിദ്വേഷ പ്രവർത്തനങ്ങൾ എന്നിവയുടെ ഇരകളായ ആളുകൾക്കുവേണ്ടിയും അവർ ഉച്ചത്തിൽ സംസാരിക്കണം. രണ്ട് വനിതാ സൈനികർ വളരെ തന്ത്രപ്രധാനമായ ഒരു ഓപ്പറേഷന്റെ നേതൃത്വം വഹിക്കുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്. ആ ഇമേജ് പ്രധാനമാണ്. എന്നാൽ അത് എല്ലാ പൗരന്മാർക്കും യഥാർത്ഥ മാറ്റത്തിനും സംരക്ഷണത്തിനും കാരണമാകുന്നില്ലെങ്കിൽ, ത് വെറും പ്രദർശനത്തിന് വേണ്ടി മാത്രമാണ്, അത് കാപട്യമാണ്. കഴിഞ്ഞ ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റ്.
അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണമായ പോസ്റ്റിലെ ഭാഗമാണ് മേല്പറഞ്ഞത്. വളരെ വ്യക്തമായും ശക്തമായും യുദ്ധത്തിനെതിരെ സംസാരിക്കുന്ന ഓപ്പറേഷൻ സിന്ദൂറിന്റെ നയിച്ച വനിതാ ഉദ്യോഗസ്ഥരെ അനുമോദിക്കുന്ന , അതേസമയം ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷത്തെ ചോദ്യം ചെയ്യുന്ന ഒരു കുറിപ്പിന്റെ പ്രസക്ത ഭാഗമാണിത്. എന്നാൽ പിന്നാലെ നടന്നത് നമുക്കറിയാം. ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ, ദീർഘകാല ബിജെപി അംഗം രേണു ഭാട്ടിയയും ബി.ജെ.പിയും അദ്ദേഹത്തിനെതിരെ പരാതി നൽകി.
Content Highlight: Warning issued by Ali Khan Mahmudabad’s arrest
ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം
