പന്ത് ചുരണ്ടാന്‍ തന്നെ പ്രേരിപ്പിച്ച് വാര്‍ണര്‍; നിര്‍ണായക വെളിപ്പെടുത്തലുമായി ബാന്‍ക്രോഫ്റ്റ്
ball tampering
പന്ത് ചുരണ്ടാന്‍ തന്നെ പ്രേരിപ്പിച്ച് വാര്‍ണര്‍; നിര്‍ണായക വെളിപ്പെടുത്തലുമായി ബാന്‍ക്രോഫ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th December 2018, 9:34 am

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓസീസ് താരം ബാന്‍ക്രോഫ്റ്റ്. ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പന്ത് ചുരണ്ടിയതെന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു.

“ഡേവ് ആണ് പന്തില്‍ അത്തരമൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ആ തീരുമാനം എന്റെ മൂല്യങ്ങളെക്കൂടി ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ”

ഫോക്‌സ് സ്‌പോര്‍ട്‌സിനോടായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ പ്രതികരണം.

ALSO READ: അരങ്ങേറ്റ ടെസ്റ്റില്‍ മയാങ്കിന് അര്‍ധസെഞ്ച്വറി; ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

അതേസമയം വിവാദത്തില്‍ താന്‍ ഇരയാക്കപ്പെട്ടതാണെന്ന അഭിപ്രായമില്ലെന്നും താരം പറഞ്ഞു.

“സംഭവത്തില്‍ മറ്റ് ഉത്തരവാദിത്വങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കുന്നില്ല, പക്ഷെ എനിക്ക് അത് ചെയ്യാതിരിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഞാന്‍ വലിയ തെറ്റാണ് ചെയ്തത്.”

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെയായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി കൃത്രിമത്വം കാണിച്ചു എന്ന കുറ്റത്തിന് അന്നത്തെ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷനും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം സസ്‌പെന്‍ഷനും വിധിച്ചിരുന്നു.

WATCH THIS VIDEO: