ഫുട്‌ബോള്‍ മാമാങ്കത്തോടൊപ്പം അരങ്ങേറുന്നത്‌ 'ആം ബാന്‍ഡ് മേളം'; ഖത്തറില്‍ പ്രതിഷേധം ശക്തം
Football
ഫുട്‌ബോള്‍ മാമാങ്കത്തോടൊപ്പം അരങ്ങേറുന്നത്‌ 'ആം ബാന്‍ഡ് മേളം'; ഖത്തറില്‍ പ്രതിഷേധം ശക്തം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th October 2022, 4:49 pm

ഖത്തര്‍ ലോകകപ്പിന് ഏതാനും ആഴ്ചകള്‍ മാത്രമാണ് ഇനി ബാക്കി. ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഖത്തര്‍ വേദിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും ആശയപ്പോരാട്ടങ്ങളും സജീവമാവുകയാണ്.

ലോകകപ്പില്‍ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ കയ്യിലണിയുന്ന ആം ബാന്‍ഡുകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.

എല്‍.ജി.ബി.ടി.ക്യ.ഐ.എ+ സമൂഹത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകമായ ‘വണ്‍ ലവ്’ ആം ബാന്‍ഡായിരിക്കും ലോകകപ്പിനെത്തുമ്പോള്‍ ധരിക്കുകയെന്നത് എട്ട് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നും ക്യാമ്പെയ്‌നിന്റെ ഭാഗമായി എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെയ്ല്‍സ്, ഫ്രാന്‍സ്.

ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍ഡ എന്നീ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഫെഡറേഷനുകളാണ് തങ്ങളുടെ ടീം ക്യാപ്റ്റന്‍മാര്‍ വണ്‍ ലവ് ബന്‍ഡ് ധരിക്കുമെന്ന് നേരത്തെ തീരുമാനമെടുത്തത്.

അതേസമയം ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, സെര്‍ബിയ, സ്‌പെയിന്‍, പോളണ്ട് എന്നിവര്‍ ലവ് ക്യാമ്പെയ്‌നില്‍ നിന്ന വിട്ട് നിന്നിരുന്നു.

എന്നാല്‍ പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തം നിലക്ക് ‘ലെവന്‍ ലവ്’ എന്ന പേരില്‍ മറ്റൊരു ക്യാമ്പെയ്ന്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

ലോകകപ്പില്‍ ലെവന്‍ഡോസ്‌കി അണിയുന്ന ആം ബാന്‍ഡിന് ഉക്രൈനിന്റെ പതാകയുടെ നിറമായിരിക്കും.

റഷ്യന്‍ അധിനിവേശത്തെ ചെറുക്കുന്ന തങ്ങളുടെ അയല്‍ രാജ്യത്തോടുള്ള ഐക്യദാര്‍ഢ്യമായാണ് ക്യാമ്പെയ്‌നിലൂടെ ലെവന്‍ഡോസ്‌കി ലക്ഷ്യമിടുന്നത്.

Content Highlights: Wales to wear ‘One Love’ armband ​during Qatar world cup regardless of FIFA approval