| Monday, 27th November 2017, 7:47 pm

കിംഗ് ഖാനെ വരെ പൊക്കിയിട്ടുണ്ട്, പിന്നെയാണോ കുഞ്ഞിക്ക; ദുല്‍ഖര്‍ സല്‍മാനെ പുഷ്പം പോലെ പൊക്കിയെടുത്ത് വൈഷ്ണവ് ഗിരീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: ഹിന്ദി ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെ രാജ്യത്തിന്റെ പ്രിയങ്കരനായി മാറിയ മലയാളി പയ്യനാണ് വൈഷ്ണവ് ഗിരീഷ്. വൈഷ്ണവിന്റെ പാട്ടുകളുടെ വീഡിയോ യൂടൂബില്‍ ട്രെന്റായി മാറിയിരുന്നു. പാട്ടു കൊണ്ട് ആരാധകരെ ഉണ്ടാക്കിയ വൈഷ്ണവ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ എടുത്തുയര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു പരിപാടിയില്‍ ദുല്‍ഖര്‍ സല്‍മാനെയും നിസ്സാരമായി എടുത്തുയര്‍ത്തിരിക്കുകയാണ് വൈഷ്ണവ്. ഷാര്‍ജയില്‍ വച്ചു നടന്ന പരിപാടിയിലായിരുന്നു സംഭവം. ദുല്‍ഖര്‍ ആദ്യം സംശയത്തോടെ നിന്നെങ്കിലും പിന്നീട് എടുത്തുയര്‍ത്താന്‍ അനുവദിക്കുകയായിരുന്നു. ഭാര്യ അമാലിനൊപ്പമാണ് ദുല്‍ഖര്‍ എത്തിയത്.


Also Read: ‘സ്‌നേഹത്തോടെ അരികിലെത്തിയ ആരാധകനെ തള്ളി മാറ്റി കമല്‍ഹാസന്‍’; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംഘപരിവാര്‍ പഴയ വീഡിയോ കുത്തിപ്പൊക്കിയതോ?


നേരത്തേ ഒരു ചാനലിലെ അവാര്‍ഡ് ഷോയ്ക്കിടെ ഷാരൂഖ് അന്ന് വേദിയിലുണ്ടായിരുന്ന ഗായിക റിമി ടോമിയെ എടുത്തുയര്‍ത്തി വന്‍ കൈയടി നേടിയിരുന്നു. ഇതിന് വൈഷ്ണവ് ഷാരൂഖിനോട് പകരം വീട്ടിയെന്ന തരത്തിലായിരുന്നു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇപ്പോഴിതാ പുതിയ വീഡിയോയയും വൈറലായിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more