പുരസ്‌കാര നിറവിൽ; വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രിയും വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ. മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ നൽകുന്നത്.
ജസ്റ്റിസ് കെ.ടി തോമസ്, പി. നാരായണൻ വി.എസ് അച്യുതാനന്ദനടക്കം മൂന്ന് പേർക്കാണ് കേരളത്തിൽ നിന്നും പത്മവിഭൂഷൺ ലഭിച്ചിട്ടുള്ളത്.
നടൻ മമ്മൂട്ടിയെയും എസ്.എൻ.ഡി,പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
നടൻ ധർമേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്ക് പത്മശ്രീയും നൽകി ആദരിച്ചു.
Content Highlight: VS Achuthanandan awarded Padma Vibhushan; Mammootty and Vellappally Natesan awarded Padma Bhushan