മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നന്ദകിഷോർ സംവിധാനം ചെയ്യുന്ന ‘വൃഷഭ’യിൽ യോദ്ധാക്കളുടെ രാജകുമാരിയായി ഗായിക സഹ്‌റ എസ്. ഖാൻ എത്തുന്നു. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസിനോടൊപ്പം എ.വി.എസ് സ്റ്റുഡിയോയും കണക്ട് മീഡിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്. 2022 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
2021-ൽ പുറത്തിറങ്ങിയ ‘സത്യമേവ ജയതേ 2’ ലെ ഗാനങ്ങൾ, 2022-ൽ പുറത്തിറങ്ങിയ ‘ജഗ്‌ജഗ്ഗ് ജീയോ’ ലെ ‘ദ പഞ്ചപ സോങ്’, തുടങ്ങിയ ഗാനങ്ങൾ സഹ്‌റ എസ്. ഖാനാണ് ആലപിച്ചത്. കിങിനൊപ്പം ‘ഓപ്‌സ്’, ‘മെയിൻ തേനു’ തുടങ്ങിയ വീഡിയോകളുടെയും ഭാഗമായിട്ടുണ്ട് താരം.
എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ആക്ഷൻ എന്റർടൈനർ ചിത്രമാണ് ‘വൃഷഭ’. ഇമോഷൻസ് കൊണ്ടും വി.എഫ്. എക്സ് കൊണ്ടും മികച്ച ദൃശ്യാവിഷ്ക്കാരം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സിനിമയിരിക്കും വൃഷഭ. മുംബൈ വൈ.ആർ.എഫ് സ്റ്റുഡിയോസിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ടിൽ മോഹൻലാൽ എത്തിയിരുന്നു. 2024 ൽ ചിത്രം റിലീസിനെത്തും.
Content Highlights: Vrishabha movie actress Shra S. Khan