തൃശൂര്‍: തൃശൂരിലെ വോട്ടുക്രമക്കേട് ആരോപണങ്ങള്‍ക്കിടയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്താണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടെന്നാണ് ആരോപണം.
സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിരതാമസക്കാരനാണെന്നും ശാസ്തമംഗലത്തെ 41ാം വാര്‍ഡിലാണ് വോട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പൊതു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മാത്രം കേന്ദ്ര സഹമന്ത്രി തൃശൂരിലേക്ക് വോട്ട് മാറ്റുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പറഞ്ഞു.
പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Vote in Thiruvananthapuram; Congress against Suresh Gopi