ചൈനീസ് വിരുദ്ധത ബാധകമായില്ല; വിവോ ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരും
IPL
ചൈനീസ് വിരുദ്ധത ബാധകമായില്ല; വിവോ ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd August 2020, 10:00 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി വിവോ തുടരും. ഐ.പി.എല്‍ മത്സര ക്രമങ്ങള്‍ നിശ്ചയിക്കുന്നതിന് വേണ്ടി ഞായറാഴ്ച നടന്ന ബി.സി.സി.ഐ യോഗത്തിലാണ് ഈ തീരുമാനം.

ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീണുനില്‍ക്കേ ചൈനീസ് കമ്പനിയായ വിവോയുമുയുള്ള സ്‌പോണ്‍സര്‍ഷിപ്പ് ബന്ധം തുടരാന്‍ ബി.സി.സി.സി തീരുമാനിക്കുകയായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പരിശോധിച്ച നിയമവിദഗ്ധരില്‍ നിന്നും ഉപദേശം സ്വീകരിച്ചതിന് ശേഷമാണ് ഈ തീരുമാനം.

യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അതിന് ശേഷം വിവോയെ സ്‌പോണ്‍സറായി തുടരാന്‍ അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്ന് ഐ.പി.എല്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് വന്നിരുന്നു.

നവംബര്‍ 10നാണ് ഇത്തവണത്തെ ഐ.പി.എല്‍ ഫൈനല്‍ നടക്കുക. സെപ്തംബര്‍ 19ന് ആരംഭിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക