ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നടന്മാരിലൊരാളാണ് വിഷ്ണു ഗോവിന്ദന്. ഇയോബിന്റെ പുസ്തകത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന വിഷ്ണു ഒരു മെക്സിക്കന് അപാരതയിലൂടെയാണ് കൂടുതല് ശ്രദ്ധ നേടിയത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങള് ചെയ്ത് മലയാളത്തില് തന്റേതായ സ്ഥാനം സ്വന്തമാക്കി.
തിയേറ്ററുകളില് മികച്ച അഭിപ്രായം നേടി മുന്നേറുന്ന ബത്തയിലും വിഷ്ണു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വിദയ് സേതുപതിയുടെ വലംകൈയായ ദില്ലി എന്ന ഗുണ്ടയായാണ് വിഷ്ണു ഗോവിന്ദന് വേഷമിട്ടത്. മാസും കോമഡിയും ഇമോഷനും ചേര്ന്ന കഥാപാത്രം വിഷ്ണു ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാളത്തില് ചെയ്ത അറ്റന്ഷന് പ്ലീസ് എന്ന സിനിമ കാരണമാണ് തനിക്ക് ബത്തയില് അവസരം ലഭിച്ചതെന്ന് പറയുകയാണ് വിഷ്ണു. കരിയറില് ഒരുപാട് സ്ട്രഗിളുണ്ടായിട്ടുണ്ടെങ്കിലും സിനിമയോടുള്ള പാഷന് തന്നെ പിടിച്ചുനിര്ത്താറുണ്ടെന്നും ഇത്രയും കാലം അങ്ങനെയാണ് നിന്നതെന്നും താരം പറഞ്ഞു. റിപ്പോര്ട്ടര് ഫിലിംസിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു ഗോവിന്ദന്.
‘ആക്ച്വലി ബത്തക്ക് ലഭിക്കുന്ന റിപ്പോര്ട്ടുകള് കാണുമ്പോള് സത്യം പറഞ്ഞാല് എനിക്ക് മിക്സഡ് ഫീലിങ്ങാണ്. ഇപ്പോഴുള്ള ഇമോഷനെ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്കറിയില്ല. എക്സൈറ്റ്മെന്റ് എന്ന് പറഞ്ഞാലും സന്തോഷം എന്ന് പറഞ്ഞാലും അതിന് ഒരു ഏറ്റക്കുറച്ചിലുണ്ടാകും. മിക്സഡായിട്ടുള്ള ഫീലിങ്ങാണ് എനിക്ക്. മലയാളത്തില് ലിറ്ററലി ഫീല്ഡ് ഔട്ടായി നില്ക്കുന്ന സമയത്ത് എനിക്ക് കിട്ടിയ അവസരമാണ് ബത്ത.

മലയാളത്തില് കുറെ നാളായിട്ട് സിനിമയൊന്നും ചെയ്യാതെ നില്ക്കുകയായിരുന്നു. എല്ലാ ആക്ടേഴ്സിനും ഇതുപോലൊരു അവസ്ഥയുണ്ടാകും. ഞാന് എന്തെങ്കിലും ചെയ്തതുകൊണ്ടല്ല. ഇങ്ങനെയുള്ള അപ്സ് ആന്ഡ് ഡൗണ്സ് ഉണ്ടായിട്ടുണ്ട്. അറ്റന്ഷന് പ്ലീസ് കഴിഞ്ഞപ്പോള് ഒരുപാട് പ്രശംസ കിട്ടിയിരുന്നു. ആ പടത്തിനും നല്ല റീച്ച് കിട്ടി. അപ്പോള് രക്ഷപ്പെട്ടു എന്നായിരുന്നു തോന്നിയത്. പക്ഷേ, കരിയര് ഗ്രാഫ് വീണ്ടും താഴേക്കായിരുന്നു,’ വിഷ്ണു ഗോവിന്ദന് പറഞ്ഞു.
സംവിധായകന് ബാലാജി തരണീതരന് തന്നെ ഈ സിനിമയിലേക്ക് വിളിച്ചത് അറ്റന്ഷന് പ്ലീസ് കണ്ടിട്ടാണെന്നും ഓഡിഷന് പോലും ഇല്ലായിരുന്നെന്നും വിഷ്ണു പറയുന്നു. സ്ക്രീന് ടെസ്റ്റ് കഴിഞ്ഞപ്പോള് തന്നെ സെലക്ടായെന്നും സിനിമയുടെ ആദ്യത്തെ കാസ്റ്റില് താനും ഉണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്ത്തു. ബാലാജി തരണീതരന് എന്ന സംവിധായകന് തന്നില് നിന്ന് വേണ്ടത് കൃത്യമായി എടുത്തെന്നും വിഷ്ണു ഗോവിന്ദന് പറഞ്ഞു.
Content Highlight: Vishnu Govindan saying how he became a part of Baththa movie
