| Thursday, 14th May 2026, 4:27 pm

അദ്ദേഹം കഴിയുന്നതെല്ലാം ചെയ്തു, പിഴച്ചത് മറ്റ് കാര്യങ്ങള്‍; കെ.കെ.ആറിന്റെ തോല്‍വിയില്‍ സെവാഗ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വമ്പന്‍ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.
മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തനിക്ക് കഴിയുന്നതെല്ലാം ചെയ്തുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. എന്നാല്‍ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മോശം പ്രകടനം കാഴ്ചവെച്ചതും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും ക്യാച്ച് നഷ്ടപ്പെടുത്തിയതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.

‘അജിന്‍ക്യ രഹാനെ തനിക്ക് കഴിയുന്നതെല്ലാം ചെയ്തുവെന്ന് ഞാന്‍ കരുതുന്നു, പക്ഷേ ബൗളര്‍മാരുടെ പ്രകടനവും ഫീല്‍ഡിങ്ങും പിഴച്ചതായി തോന്നി. 21 റണ്‍സില്‍ വിരാട് കോഹ്‌ലിയുടെ ക്യാച്ച് എടുത്തിരുന്നെങ്കില്‍, അദ്ദേഹം 105 റണ്‍സ് എടുക്കുമായിരുന്നില്ല. 22 റണ്‍സില്‍ ദേവദത്ത് പടിക്കലിന്റെ ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍, ഇരുവരും നേരത്തെ പുറത്താകുമായിരുന്നു, ഒരാള്‍ 21 റണ്‍സിലും മറ്റൊരാള്‍ 22 റണ്‍സിലും. ആ കൂട്ടുകെട്ട് നടക്കില്ലായിരുന്നു,’ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു.

അതേസമയം ന്യൂ റായ്പൂരില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍.സി.ബി ടേബിള്‍ ടോപ്പറായത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് വിജയം സ്വന്തമാക്കിയത്.

60 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് എടുത്തത്. മൂന്ന് സിക്സറുകളും 11 ഫോറുകളുമായിരുന്നു 37കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 175.00 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ താണ്ഡവം. വിരാടിനൊപ്പം 27 പന്തില്‍ 39 റണ്‍സുമായി ദേവ്ദത്ത് പടിക്കലും സംഭാവന ചെയ്തു.

മറുവശത്ത് കൊല്‍ക്കത്തക്കായി തിളങ്ങിയത് 46 പന്തില്‍ 71 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ്. ഒപ്പം 29 പന്തില്‍ പുറത്താവാതെ 49 റണ്‍സുമായി റിങ്കു സിങ്ങും 24 പന്തില്‍ 32 റണ്‍സുമായി കാമറൂണ്‍ ഗ്രീനും മികവ് പുലര്‍ത്തി. ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ്, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

മെയ് 17നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയാണ് ഈ മത്സരത്തിന്റെ വേദി.

Content Highlight: Virender Sehwag Talking About Lose Of KKR Against RCB

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more