| Monday, 4th May 2026, 6:53 am

അവന്റെ അമിത കണക്കുകൂട്ടല്‍ പിഴച്ചു; ശ്രേയസ് അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് സെവാഗ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പരാജയത്തിന് പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മത്സരത്തില്‍ ശ്രേയസ് അയ്യരുടെ അമിത കണക്കുകൂട്ടല്‍ പിഴച്ചെന്നും സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ടായിട്ടും മാര്‍ക്കസ് സ്റ്റോയിനിസിന് ഓവര്‍ നല്‍കിയത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ശ്രേയസ് അയ്യരുടെ അമിത കണക്കുകൂട്ടല്‍ അല്‍പ്പം പിഴച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. മാര്‍ക്കസ് സ്റ്റോയിനിസിന് അവസാന ഓവര്‍ എറിയേണ്ടി വന്നു. മാര്‍ക്കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, അല്ലെങ്കില്‍ ബാര്‍ട്ട്‌ലെറ്റ് പോലുള്ള പ്രധാന ബൗളര്‍ അത് എറിഞ്ഞിരുന്നെങ്കില്‍, അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. ഒരു സ്‌പെഷ്യലിസ്റ്റ് ബൗളര്‍ അവസാന ഓവര്‍ എറിയണമായിരുന്നു,’ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. സീസണില്‍ പഞ്ചാബിന്റെ രണ്ടാം തോല്‍വിയാണിത്.

ഗുജറാത്ത് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സായി സുദര്‍ശനാണ് മികച്ച പ്രകടനം ന
ത്തിയത്. 47 പന്തില്‍ നിന്നും അഞ്ച് ഫോറുകളും ഒരു സിക്‌സും അടക്കം 57 റണ്‍സാണ് താരം നേടിയത്. വാഷിങ്ങ്ടണ്‍ സുന്ദര്‍ 40 റണ്‍സും ജോസ് ബട്ലര്‍ 26 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.

പഞ്ചാബ് ബൗളിങ്ങില്‍ വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്റ്റോയ്ണിസ്, മാര്‍ക്കോ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പഞ്ചാബ് ബാറ്റിങ് നിര സമ്മര്‍ദത്തിലാവുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയപ്പോള്‍ സൂര്യാന്‍ഷ് ഷെഡ്‌ജെയുടെയും മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെയും കൂട്ടുകെട്ടാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഷെഡ്ജ 29 പന്തില്‍ 57 റണ്‍സാണ് അടിച്ചെടുത്തത്. സ്റ്റോയ്‌നിസ് 31 പന്തില്‍ 40 റണ്‍സും നേടി തിളങ്ങി. അവസാന ഓവറുകളില്‍ 11 പന്തില്‍ 20 റണ്‍സ് നേടിയ മാര്‍ക്കോ യാന്‍സനും നിര്‍ണായകമായി.

Content Highlight: Virender Sehwag Criticize Panjab Kings Captain Shreyas Iyer After Loss Against Gujarat

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more