സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
കോഹ്‌ലി ഒരുപാട് പഠിക്കാനുണ്ട്; പരിചയക്കുറവു കളിക്കളത്തില്‍ കാണാനുണ്ടെന്നും ഗവാസ്‌ക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday 14th September 2018 8:40am

ന്യൂദല്‍ഹി: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം  മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്ത്രങ്ങളുടെ കാര്യത്തില്‍ ഏറെ പഠിക്കാനുണ്ടെന്നും കളിക്കളത്തില്‍ നല്ല പരിചയക്കുറവു കാണാനുണ്ടെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

‘ദക്ഷിണാഫ്രിക്കയിലും ഇപ്പോള്‍ ഇംഗ്ലണ്ടിലും കോഹ്‌ലിയുടെ പോരായ്മകള്‍ കണ്ടു. വേണ്ട സമയത്തു ഫീല്‍ഡിങ്, ബോളിങ് മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ മല്‍സരഫലത്തില്‍ ഏറെ മാറ്റം വന്നേനെ. ക്യാപ്റ്റനായിട്ടു രണ്ടു വര്‍ഷമല്ലേ ആയുള്ളു. അതിന്റെ പരിചയക്കുറവു കളിക്കളത്തില്‍ കാണാനുണ്ട്’. ഗാവസ്‌കര്‍ പറഞ്ഞു.


Read Also : പുതിയ നായകന് ആവശ്യമായ സമയം കൊടുക്കാതെ ശക്തമായ ടീമിനെ തെരഞ്ഞെടുത്തിട്ട് ഒരു കാര്യവുമില്ല; ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ധോണി


 

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദേശത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച ടീമാണോ ഇന്ത്യയുടേതെന്നു കോഹ്ലിയോടുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യം അനവസരത്തിലായിപ്പോയെന്നു ഗാവസ്‌കര്‍ പറഞ്ഞു. ”തോല്‍വിയുടെ നിരാശയിലാവും അദ്ദേഹം. ആ സമയത്ത് ഇത്തരം ഒരു ചോദ്യത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏഷ്യാകപ്പില്‍ ഇന്ത്യയെ നയിക്കക  രോഹിത്തായിരിക്കും. കോഹ്‌ലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.

Advertisement