13 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജനുവരി 30ന് റെയില്‍വേസിനെതിരായ മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടിയാണ് വിരാട് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് ആയുഷ് ബധോണിയെയാണ് ദല്‍ഹി നിയമിച്ചത്.
എന്നിരുന്നാലും വിരാടിന്റെ തിരിച്ചുവരവില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് വിരാട് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.
മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 14 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 43 റണ്‍സുമാണ് താരം ദല്‍ഹിക്ക് വേണ്ടി നേടിയത്. മത്സരത്തില്‍ ആറ് വിക്കറ്റിന് ദല്‍ഹി പരാജയപ്പെടുകയും ചെയ്തു.
ബി.സി.സി.ഐയുടെ പുതിയ നിര്‍ദേശപ്രകാരം എല്ലാ സീനിയര്‍ താരങ്ങളും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന കര്‍ശന നിലപാട് ഉണ്ടായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ രഞ്ജിയില്‍ ഇറങ്ങിയിരുന്നു എന്നാല്‍ രഞ്ജിയിലും മോശം പ്രകടനമാണ് താരങ്ങള്‍ നടത്തിയത്.
എന്നിരുന്നാലും വിരാട് തന്റെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ തന്റെ പ്രതാപം വീണ്ടെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.