ലോക റെക്കോഡിനൊപ്പം എത്തിയില്ല; സച്ചിനെ മറികടന്നത് മറ്റൊരു റെക്കോഡില്‍
ലോകകപ്പിലെ 32ാം പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 309 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ വെറും 55 റണ്‍സിനാണ് നാണം കെട്ട് തോല്‍വി വഴങ്ങിയത്.

ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. രോഹിതിന് ശേഷം ഇറങ്ങിയ വിരാട് കോഹ്ലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിനത്തില്‍ 49 സെഞ്ച്വറി തികയ്ക്കാന്‍ വാംഖഡെയില്‍ ഇറങ്ങിയ കോഹ്‌ലിക്ക് 12 റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് വിക്കറ്റ് നഷ്ടപ്പെട്ടത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോടൊപ്പമെത്താനുള്ള അവസരമാണ് ലങ്കന്‍ ഫാസ്റ്റ് ബൗള്‍ ദില്‍ഷന്‍ മധുശങ്ക കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ മത്സരത്തില്‍ ‘കിങ്’ കോഹ്ലിക്ക് സച്ചിനൊപ്പമെത്താന്‍ കഴിഞ്ഞില്ലെങ്കിലും മറ്റു ചില നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ 4000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ താരമാകുകയണ് കോഹ്‌ലി. 109 മത്സരങ്ങളില്‍ നിന്ന് 49.11 ശരാശരിയില്‍ 5108 റണ്‍സ് നേടിയ സച്ചിനാണ് ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 17 സെഞ്ചുറികളും 23 അര്‍ധസെഞ്ചുറികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ റെക്കോഡ്.

കൂടാതെ രോഹിത്തിനും ഗില്ലിനും നിസ്സങ്കക്കും ശേഷം 2023 ഏകദിന മത്സരത്തില്‍ 1000 റണ്‍സ് തികക്കുന്ന നാലാമത്തെ താരമാവുകയാണ് കോഹ്ലി. ഇത് എട്ടാം തവണയാണ് കോഹ്ലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമാകുന്നത്.
അതിനോടൊപ്പം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 1000 റണ്‍സ് എടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ടുല്‍ക്കറുടേയും റെക്കോഡും മറികടക്കുകയാണ് കോഹ്ലി. ഇതോടെ എട്ട് തവണയാണ് (2011, 2012, 2013, 2014, 2017, 2018, 2019, 2023) കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത്. സച്ചിന്‍ ഏഴ് തവണ മാത്രമാണ് ഈ നേട്ടം കൈവരിച്ചത് (1994, 1996, 1997, 1998, 2000, 2003, 2007).
എതിര്‍ ടീമിനോട് ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന ഇന്ത്യന്‍ ബാറ്ററുടെ പട്ടികയില്‍ കോഹ്‌ലി നാലാം സ്ഥാനത്താണ്. 110 മത്സരങ്ങളില്‍ നിന്ന് 6707 റണ്‍സാണ് സച്ചിന്‍ മുന്നിലാണെങ്കിലും ഓസിസീനെതിരെ 95 മത്സരങ്ങളില്‍ നിന്ന് 5149 റണ്‍സുള്ള കോഹ്‌ലി ഒട്ടും പിന്നിലല്ല. ലോകകപ്പിലെ വരും മത്സരങ്ങളിലും റെക്കോഡുകള്‍ പിറക്കുമെന്നത് ഉറപ്പാണ്.
കളിച്ച ഏഴ് കളിയിലും തോല്‍വിയറിയാതെ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. നവംബര്‍ അഞ്ചിന് വമ്പന്‍മാരായ സൗത്ത് ആഫ്രിക്കക്കെതിരെ ഈഡന്‍ ഗാര്‍ഡനിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlight :Virat Kohli Surpasses Sachin Tendulkar