സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി വരാനുള്ളത്. നവംബര്‍ 30 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കമാവുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി വരാനുള്ളത്. നവംബര്‍ 30 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കമാവുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വീണ്ടും കളത്തിലിറങ്ങുന്നതിനാല്‍ ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് ഈ മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇവരെത്തുന്നതോടെ ടെസ്റ്റിലെ തോല്‍വിക്ക് പ്രോട്ടിയാസിന് തക്ക മറുപടി നല്‍കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വിരാട് കോഹ്‌ലി ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ Photo: BCCI/X.com
ഈ പരമ്പരയില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് രണ്ട് സൂപ്പര്‍ നേട്ടങ്ങളാണ്. ഇതിനായി മുന്‍ ഇന്ത്യന്‍ നായകന് വേണ്ടത് ഒരൊറ്റ 50+ സ്‌കോറാണ്.
അതില്‍ ഒന്നാമത്തേത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമാകാനാണ് വിരാട് കോഹ്ലിക്ക് സാധിക്കുക. നിലവില്‍ ഈ നേട്ടത്തില്‍ താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറിനൊപ്പമാണ്. ഇരുവര്‍ക്കും 58 ഫിഫ്റ്റി പ്ലസ് സ്‌കോറാണുള്ളത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ വിരാട് കോഹ്‌ലി Photo: BCCI/X.com
ഒപ്പം, ഇന്ത്യയില്‍ 100 തവണ 50+ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമാകാനും കോഹ്ലിക്ക് അവസരമുണ്ട്.
നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. താരം 112 ഫിഫ്റ്റി + സ്‌കോറുമായാണ് മുന്നിലുള്ളത്.
അതേസമയം, കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്നത്. ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ നായകന്‍ ശുഭ്മന്‍ ഗില്‍ തിരിച്ച് വരാന്‍ സമയമെടുക്കുന്നതിനാലാണ് രാഹുല്‍ ഈ സ്ഥാനത്തെത്തിയത്.
രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)
Content Highlight: Virat Kohli needs one 50+ score to register two record in India; in one record he can surpass Sachin Tendulkar