കിംഗ് ഈസ് ബാക്ക്; ധോണിയുടെ തിരിച്ചുവരവില്‍ കോഹ്‌ലി
ipl 2021
കിംഗ് ഈസ് ബാക്ക്; ധോണിയുടെ തിരിച്ചുവരവില്‍ കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th October 2021, 9:16 am

അബുദാബി: ഐ.പി.എല്‍ പ്ലേ ഓഫില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരിക്കല്‍ കൂടി ഫൈനലിലേക്ക് നയിച്ച മഹേന്ദ്രസിംഗ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തില്‍ ആവേശഭരിതനായി റോയല്‍ ചലഞ്ചേ്‌ഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

ആറ് പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 18 റണ്‍സെടുത്ത ധോണിയാണ് ചെന്നൈയെ കഴിഞ്ഞ ദിവസം ഫൈനലിലേക്ക് നയിച്ചത്. ഒരിക്കല്‍ കൂടി ഫിനിഷറുടെ റോളിലേക്ക് മടങ്ങിയെത്തിയ ധോണിയുടെ പ്രകടനത്തില്‍ കിംഗ് ഈസ് ബാക്ക് എന്ന് പറഞ്ഞാണ് കോഹ്‌ലി ട്വീറ്റ് ചെയ്തത്.

‘ഈ കളിയിലെ ഏറ്റവും മികച്ച ഫിനിഷര്‍. ഞാന്‍ ഒരിക്കല്‍ കൂടി ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീക്കാന്‍ കാരണമായിരിക്കുന്നു,’ കോഹ്‌ലി ട്വീറ്റ് ചെയ്തു.

ഈ സീസണില്‍ ബാറ്റിംഗില്‍ അത്ര ഫോമിലല്ലാതിരുന്ന ധോണി നിര്‍ണായക ഘട്ടത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് സ്വയം പ്രൊമോട്ട് ചെയ്ത് ക്രീസിലെത്തിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.

നാല് വിക്കറ്റിനായിരുന്നു ദല്‍ഹിക്കെതിരെ ചെന്നൈയുടെ വിജയം. ദല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി.


അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്‌വാദിന്റേയും റോബിന്‍ ഉത്തപ്പയുടെയും പ്രകടനം നിര്‍ണായകമായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Virat Kohli MS Dhoni IPL 2021 Chennai Super Kings Delhi Capitals