രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി 60 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടി മികച്ച പ്രകടനമാണ് വിരാടും നടത്തിയത്. 123.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിരാടിന്റെ പ്രകടനം. കരിയറിലെ 79ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. ഇതിന് പുറമെ ഒരു മികച്ച റെക്കോഡ് സ്വന്തമാക്കാനും കിങ് വിരാടിന് സാധിച്ചിരിക്കുകയാണ്.
ഏകദിനത്തില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കുന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്താനും വിരാടിന് സാധിച്ചു. മാത്രമല്ല ലിസ്റ്റില്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത് ആദം ഗില്‍ക്രിസ്റ്റിനൊപ്പവും റെക്കോഡ് പങ്കുവെക്കുന്നുണ്ട്.
വിരാട് കോഹ്‌ലി (ഇന്ത്യ) – 56*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 56
എ.ബി. ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 54
രോഹിത് ശര്‍മ (ഇന്ത്യ) – 49*
ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 49
ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.