ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ 236 റണ്‍സ് 69 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സൂപ്പര്‍ താരം വിരാട് രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ വിജയം സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.
𝙎𝙮𝙙𝙣𝙚𝙮 𝙎𝙥𝙚𝙘𝙩𝙖𝙘𝙡𝙚 🍿
Rohit Sharma 🤝 Virat Kohli
This was their 12th 1️⃣5️⃣0️⃣+ partnership in ODI’s which is the joint most in the format 🔥
Scorecard ▶ https://t.co/4oXLzrhGNG#TeamIndia | #3rdODI | #AUSvIND | @ImRo45 | @imVkohli pic.twitter.com/GWO75BjYez
— BCCI (@BCCI) October 25, 2025
മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ എളുപ്പം വിജയത്തിലെത്തിയത്. 125 പന്തില്‍ 13 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 121 റണ്‍സാണ് പുറത്താകാതെ നേടിയത്. തന്റെ 33ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സിഡ്നിയില്‍ സ്വന്തമാക്കിയത്. മാത്രമല്ല ഇതോടെ അന്താരാഷ്ട്ര തലത്തില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കാനും രോഹിത് ശര്‍മക്ക് സാധിച്ചു.
അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലി 81 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 74 റണ്‍സും നേടി തിളങ്ങി. മികച്ച പ്രകടനത്തിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് വിരാട് മത്സരത്തില്‍ സ്വന്തമാക്കിയതും. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം കുമാര്‍ സംഗക്കാരയെ മറികടന്നാണ് വിരാട് രണ്ടാമനായത്. നേട്ടത്തില്‍ ഒന്നാമന് 18426 റണ്‍സ് നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറാണ്.
ഏകദിന ക്രിക്കറ്റലില് ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം, റണ്‍സ്
സച്ചിന് ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 18426
വിരാട് കോഹ്ലി (ഇന്ത്യ) – 14255
കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 14234
റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) – 13704
𝐑𝐮𝐧 𝐌𝐚𝐜𝐡𝐢𝐧𝐞 🔢
Virat Kohli surpassed Kumar Sangakkara in the tally for Most Runs in ODI cricket history 🫡
Scorecard ▶ https://t.co/4oXLzrhGNG#TeamIndia | #3rdODI | #AUSvIND | @imVkohli pic.twitter.com/bf9lnynpn2
— BCCI (@BCCI) October 25, 2025
അതേസമയം ഓസ്ട്രേലിയ്ക്കായി മത്സരത്തില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Virat Kohli In Great Record Achievement In ODI
