സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം റായ്പൂരില്‍ പുരോഗമിക്കുകയാണ്. നിലവില്‍ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ട്ത്തില്‍ 198 റണ്‍സാണ് നേടിയത്.
14 റണ്‍സ് നേടിയ രോഹിത്തിനെയും 22 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവില്‍ അര്‍ധ സെഞ്ച്വറി നേടിയ റിതുരാജ് ഗെയ്ക്വാദും വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്. ഗെയ്ക്വാദ് 69 പന്തില്‍ 79 റണ്‍സും വിരാട് 59 പന്തില്‍ 63 റണ്‍സുമാണ് നേടിയത്. 100+ റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും താരങ്ങള്‍ നേടിയിട്ടുണ്ട്.
അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു സൂപ്പര്‍ റെക്കോഡും വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് വിരാട് ഒന്നാമനായത്.