ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം അഹമ്മദാബാദില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നിലവില്‍ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഓവറിന് എത്തിയ മാര്‍ക്ക് വുഡ്ഡിന്റെ ആദ്യ പന്തില്‍ കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ കയ്യില്‍ കുരുങ്ങി രോഹിത് ശര്‍മ പുറത്താകുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ 119 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് വെറും ഒരു റണ്‍സിനാണ് അഹമ്മദാബാദില്‍ പുറത്തായത്.
ശേഷം ഇറങ്ങിയ വിരാട് കോഹ്‌ലി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് പുറത്ത് പോയത്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം ഏറെ കാലത്തെ മോശം ഫോം അവസാനിപ്പിച്ചത്. 55 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് വിരാട് കളം വിട്ടത്. ആദില്‍ റഷീദിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചില്‍ കുരുങ്ങുകയായിരുന്നു വിരാട്.
Virat Kohli joins the party with his 73rd ODI FIFTY 💪💪
എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് വിരാടിന് സാധിച്ചത്. ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ 16000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനാണ് വിരാടിന് സാധിച്ചത്. മാത്രമല്ല ഇംഗ്ലണ്ടിനെതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കന്ന ആദ്യ ഇന്ത്യന്‍ താരമാകാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ഈ നേട്ടത്തില്‍ വിരാടിന് തൊട്ട് പിറകിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 3990 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ നേടിയത്.
വിരാടിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് വൈസ് ക്യാപ്റ്റന്‍ ക്രീസില്‍ ആറാടുകയാണ്. നിലവില്‍ 73 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് നേടി മിന്നും പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. കൂടെ ശ്രേയസ് അയ്യര്‍ 14 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 14 റണ്‍സും നേടിയിട്ടുണ്ട്. നിലവില്‍ 24 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ട്ത്തിലാണ് ഇന്ത്യ.