| Thursday, 17th July 2025, 6:59 am

900X3!!! ചരിത്രത്തില്‍ ഒരേയൊരു താരം; വിരമിക്കലിന് ശേഷം ചരിത്രമെഴുതിയ വിരാടവിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി റാങ്കിങ്ങിന്റെ പുതിയ അപ്‌ഡേഷനില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി. പുതുക്കിയ റാങ്കിങ് പ്രകാരം അന്താരാഷ്ട്ര ടി-20യില്‍ വിരാടിന്റെ ഏറ്റവുമുയര്‍ന്ന റേറ്റിങ് 909 ആയി ഉയര്‍ന്നു. നേരത്തെ 897 ആയിരുന്നു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ്. ജൂലൈ 16ലെ അപ്‌ഡേഷനിലാണ് വിരാടിന്റെ റേറ്റിങ് പോയിന്റ് 909 ആയി റിവൈസ് ചെയ്തത്.

ഇതോടെ ഓള്‍ ടൈം ടി-20 ഐ റാങ്കിങ്ങില്‍ വിരാട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര ടി-20യില്‍ 900 റേറ്റിങ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരവും രണ്ടാമത് ഇന്ത്യന്‍ താരവുമാണ് വിരാട്.

ഐ.സി.സി ഓള്‍ ടൈം ടി-20ഐ റാങ്കിങ്

(താരം – ടീം – എക്കാലത്തെയും മികച്ച റേറ്റിങ് എന്നീ ക്രമത്തില്‍)

ഡേവിഡ് മലന്‍ – ഇംഗ്ലണ്ട് – 919

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 912

വിരാട് കോഹ്‌ലി – ഇന്ത്യ – 909

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 904

ബാബര്‍ അസം – പാകിസ്ഥാന്‍ – 900

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 894

വിരാടിന്റെ ഓള്‍ ടൈം റേറ്റിങ് 909 ആയി ഐ.സി.സി. റിവൈസ് ചെയ്തതോടെ ഒരു ചരിത്ര നേട്ടത്തിന്റെ പിറവിക്ക് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 900 റേറ്റിങ് മറികടക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് വിരാട് പൂര്‍ത്തിയാക്കിയത്. ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ 911 പോയിന്റുമായി ആറാമതും ടെസ്റ്റില്‍ 937 റേറ്റങ്ങുമായി 11 റാങ്കുമാണ് വിരാടിനുള്ളത്.

ഐ.സി.സി ഓള്‍ ടൈം ടെസ്റ്റ് റാങ്കിങ്

(താരം – ടീം – കരിയര്‍ ബെസ്റ്റ് റേറ്റിങ് എന്നീ ക്രമത്തില്‍)

ഡോണ്‍ ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 961

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 947

ലെന്‍ ഹട്ടണ്‍ – ഇംഗ്ലണ്ട് – 945

ജാക് ഹോബ്‌സ് – ഇംഗ്ലണ്ട് – 942

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 942

പീറ്റര്‍ മേ – ഇംഗ്ലണ്ട് – 941

ക്ലൈഡേ വാല്‍കോട്ട് – വെസ്റ്റ് ഇന്‍ഡീസ് – 938

വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 938

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 938

ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 938

മാര്‍നസ് ലബുഷാന്‍ – ഓസ്‌ട്രേലിയ – 937

വിരാട് കോഹ്‌ലി – ഇന്ത്യ – 937

ഐ.സി.സി ഓള്‍ ടൈം ഏകദിന റാങ്കിങ്

(താരം – ടീം – കരിയര്‍ ബെസ്റ്റ് റേറ്റിങ്)

വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 935

സഹീര്‍ അബ്ബാസ് – പാകിസ്ഥാന്‍ – 931

ഗ്രെഗ് ചാപ്പല്‍ – ഓസ്‌ട്രേലിയ – 921

ഡേവിഡ് ഗോവര്‍ – ഇംഗ്ലണ്ട് – 918

ഡീന്‍ ജോണ്‍സ് – ഓസ്‌ട്രേലിയ – 915

വിരാട് കോഹ്‌ലി – ഇന്ത്യ – 911

ജാവേദ് മിയാന്‍ദാദ് – പാകിസ്ഥാന്‍ – 908

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 901

എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 901

Content Highlight: Virat Kohli becomes the 1st batter to complete 900 rating points in all 3 formats

We use cookies to give you the best possible experience. Learn more