ഐ.സി.സി റാങ്കിങ്ങിന്റെ പുതിയ അപ്‌ഡേഷനില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി. പുതുക്കിയ റാങ്കിങ് പ്രകാരം അന്താരാഷ്ട്ര ടി-20യില്‍ വിരാടിന്റെ ഏറ്റവുമുയര്‍ന്ന റേറ്റിങ് 909 ആയി ഉയര്‍ന്നു. നേരത്തെ 897 ആയിരുന്നു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ്. ജൂലൈ 16ലെ അപ്‌ഡേഷനിലാണ് വിരാടിന്റെ റേറ്റിങ് പോയിന്റ് 909 ആയി റിവൈസ് ചെയ്തത്.
ഇതോടെ ഓള്‍ ടൈം ടി-20 ഐ റാങ്കിങ്ങില്‍ വിരാട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര ടി-20യില്‍ 900 റേറ്റിങ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരവും രണ്ടാമത് ഇന്ത്യന്‍ താരവുമാണ് വിരാട്.
(താരം – ടീം – എക്കാലത്തെയും മികച്ച റേറ്റിങ് എന്നീ ക്രമത്തില്‍)
ഡേവിഡ് മലന്‍ – ഇംഗ്ലണ്ട് – 919
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 912
വിരാട് കോഹ്‌ലി – ഇന്ത്യ – 909
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 904
ബാബര്‍ അസം – പാകിസ്ഥാന്‍ – 900
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 894
വിരാടിന്റെ ഓള്‍ ടൈം റേറ്റിങ് 909 ആയി ഐ.സി.സി. റിവൈസ് ചെയ്തതോടെ ഒരു ചരിത്ര നേട്ടത്തിന്റെ പിറവിക്ക് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 900 റേറ്റിങ് മറികടക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് വിരാട് പൂര്‍ത്തിയാക്കിയത്. ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ 911 പോയിന്റുമായി ആറാമതും ടെസ്റ്റില്‍ 937 റേറ്റങ്ങുമായി 11 റാങ്കുമാണ് വിരാടിനുള്ളത്.