സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടി റിതുരാജ് ഗെയ്ക്വാദും വിരാട് കോഹ്‌ലിയും. മത്സരത്തില്‍ നാലാമനായി 83 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയാണ് ഗെയ്ക്വാദ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 12 ഫോറും രണ്ട് സിക്‌സുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. മാത്രമല്ല അന്താരാഷ്ട്ര ഏകദിനത്തില്‍ ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്.
ഗെയ്ക്വാദിന്റെ സെഞ്ച്വറിക്ക് ശേഷം അധികം വൈകാതെ വിരാടും ട്രിപ്പിള്‍ ഡിജിറ്റിലെത്തി. 90ാം പന്തിലാണ് വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രണ്ട് സിക്‌സും ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ നിന്ന് പിറന്നത്. ഇതോടെ അന്താരാഷ്ട്ര ഏകദിനത്തില്‍ 53ാം സെഞ്ച്വറിയാണ് വിരാട് കുറിച്ചത്.
ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തില്‍ തന്റെ ഡോമിനേഷന്‍ തുടരാനും വിരാടിന് സാധിച്ചു. പ്രോട്ടിയാസിനെതിരായ കഴിഞ്ഞ മത്സരത്തിലും വിരാട് സെഞ്ച്വറി നേടി ഏവരേയും അമ്പരപ്പിച്ചിരുന്നു.
റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ 38 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ട്ത്തില്‍ 276 റണ്‍സാണ് ഇന്ത്യ നേടിയത്. 14 റണ്‍സ് നേടിയ രോഹിത്തിനെയും 22 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.