ഇവര്‍ തമ്മിലുള്ള ബോണ്ട് പൂര്‍ണതക്കും അപ്പുറമാണ്; ഇത് ആരാധകര്‍ മനസിലാക്കണം
Sports News
ഇവര്‍ തമ്മിലുള്ള ബോണ്ട് പൂര്‍ണതക്കും അപ്പുറമാണ്; ഇത് ആരാധകര്‍ മനസിലാക്കണം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th September 2022, 12:35 am

ഓസീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോഹ്‌ലി 63 റണ്‍സും നേടി ബാറ്റിങ് നിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.

ടീം പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ വിരാട് കോഹ്‌ലിയും ക്യാപറ്റന്‍ രോഹിത് ശര്‍മയും മത്സരത്തിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനമാണിപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

മത്സരത്തിന്റെ അവസാന പന്തിന് ശേഷം ഇന്ത്യ വിജയമുറപ്പിച്ച നിമിഷം രോഹിത്തിനെ സന്തോഷം കോണ്ട്
കോഹ്‌ലി രോഹിത്തിനെ തല്ലുന്ന വീഡിയോയാണ് ആരാധകരും ക്രിക്കറ്റ് ലോകവും ഏറ്റെടുത്തിട്ടുള്ളത്.

‘ഇവര്‍ തമ്മിലുള്ള ബോണ്ട് പൂര്‍ണതയ്ക്കും അപ്പുറമാണ്, ഇത് ആരാധകര്‍ മനസ്സിലാക്കണം,’ എന്നാണ് ഈ വീഡിയോ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യന്‍ ടീമിന്റെ ലീഡര്‍ഷിപ്പില്‍ സന്തോഷമുണ്ട്, ഈ സന്തോഷമാണ് ക്രിക്കറ്റിന്റെ സൗന്ദര്യം, ഇത് തുടരാന്‍ സാധിക്കട്ടെ തുടങ്ങിയ ക്യാപ്ഷനുകള്‍ എഴുതി ആരാധകരും ഈ വീഡിയോ പങ്കുവെക്കുന്നുണ്ട്.

അതേസമയം, അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ(16 പന്തില്‍ 25) കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇന്ത്യക്ക് ഓസീസിന്റെ 187 എന്ന സ്‌കോര്‍ വലിയ സ്‌കോര്‍ മറികടക്കാനായത്.

അവസാന ഓവറില്‍ 11 റണ്‍സാണ് വിജയത്തിനായി ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി കോഹ്‌ലി പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഫിഞ്ചിനു ക്യാച്ച് നല്‍കി മടങ്ങകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ കാര്‍ത്തക് സിംഗിള്‍ എടുത്ത് പാണ്ഡ്യക്ക് സ്‌ട്രൈക്ക് നല്‍കുകയായിരന്നു.
തുടര്‍ന്ന് ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി പറത്തി പാണ്ഡ്യ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.