തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടി, മുന്നേറുകയാണ് നവാഗതനായ സവിന്‍ സായുടെ സംവിധാനത്തില്‍ എത്തിയ വാഴ2. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിന്‍ സാ അണിയിച്ചൊരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോഡുകളുമാണ് തകര്‍ത്തത്.
വാഴ, ബയോപിക് ഓഫ് ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ വാഴ2 റിലീസ് ചെയ്ത് രണ്ടാഴ്ച്ചയിലേക്കടുക്കുമ്പോള്‍ ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. വലിയ താരിനിരകളൊന്നുമില്ലാതെ വന്ന സിനിമ റെക്കോഡ് നേട്ടം സ്വന്തമാക്കിയത് ഇപ്പോള്‍ ചലച്ചിത്ര ലോകത്തേ പ്രധാനാ ചര്‍ച്ചാ വിഷയമാണ്.
After #Vaazha & #Vaazha2 — #Vaazha3 Announcement Coming Up Tomorrow😍❤️ pic.twitter.com/hvUG4O0cg1
— Saloon Kada Shanmugam (@saloon_kada) April 13, 2026
തിയേറ്ററിലെ വിജയകുതിപ്പ് തുടരവേ, ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് പങ്കുവെച്ച് ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വാഴ ഗ്രോസ് എന്ന അടികുറിപ്പോടെ മൂന്ന് വിലരലുകളുയര്‍ത്തി നില്‍ക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ഇതോടെ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഏറെ കുറേ ഉറപ്പായിരിക്കുകയാണ്. പോസ്റ്റിന് പിന്നാലെ വാഴയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന തരത്തിലുള്ള കമന്റുകള്‍ നിറയുകയാണ്. ഏതു കാലത്തും എത്ര പാര്‍ട്ട് വേണേലും ഇറക്കാവുന്ന ത്രെഡാണ് വാഴയുടേതെന്നും ഇത് കത്തും എന്നീ കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. രണ്ടില്‍ പിഴക്കാതെ മൂന്നിലോട്ട്, എന്നിങ്ങനെ രസകരമായ കമന്റും കാണം.

സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ മൂന്നാം ഭാഗവുമെത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. അതോടൊപ്പം ആരൊക്കെയാകും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത് എന്നറിയാനുള്ള കാത്തിരിപ്പും. വാഴ 2വില്‍ അമീനും സംഘവും പ്രത്യക്ഷപ്പെട്ടത് എല്ലാവര്‍ക്കും സര്‍പ്രൈസിങ്ങായിരുന്നു. ഇനി അവരായിരിക്കുമോ മൂന്നാം ഭാഗത്തിലുണ്ടാകുക എന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.
ആദ്യ ഭാഗം പോലെ തന്നെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കുട്ടികാലം മുതല്‍ യൗവനം വരെയുള്ള ജീവിത കഥ പറയുന്ന സിനിമയാണ് വാഴ2. ഇനി മൂന്നാം ഭാഗം എന്താകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ അനൗണ്‍്‌സ്‌മെന്റ് നാളെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Vipin Das hints at Vaazha3
