സക്‌സസ് ട്രിലോജി എന്ന കോണ്‍സെപ്റ്റില്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മോളിവുഡ് ടൈംസ്. മലയാളത്തിലെ അപ്കമിങ് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമുള്ള നസ്‌ലെനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും തരക്കേടില്ലാത്ത കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്.
നസ്‌ലെന് പുറമെ ചിത്രത്തില്‍ കാമിയോ അപ്പിയറന്‍സായി ബേസില്‍ ജോസഫും വിനീത് ശ്രീനിവാസനും പ്രധാനവേഷം കൈകാര്യ ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ വിവരം പുറത്തുവിട്ടിരുന്നത്. ഇതിന് പിന്നാലെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്‌ലെന്‍, സംഗീത് പ്രതാപ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ചെത്തിയ ഓണ്‍ലൈന്‍ വീഡിയോ കോളിന്റെ ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ നസ്‌ലെന്‍ അവതരിപ്പിച്ച വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന് ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായകുമായുള്ള സാമ്യതയെ കുറിച്ച് വിനീതും ബേസിലും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
മോളിവുഡ് ടൈംസ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അഭിനവിനെ തന്നെ ചിത്രത്തില്‍ കാണാന്‍ പറ്റി എന്നായിരുന്നു ബേസില്‍ ജോസഫ് പറഞ്ഞത്. എന്നാല്‍ താന്‍ ചിത്രത്തില്‍ അഭിനവിനെ മാത്രമേ കണ്ടുള്ളൂ എന്നായിരുന്നു ഇതിന് മറുപടിയായി വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. ചിത്രം കണ്ടത് ഭാര്യ ദിവ്യയോടൊപ്പമായിരുന്നുവെന്നും ഓരോ രണ്ട് മിനുട്ട് കഴിയുമ്പോഴും അഭിയല്ലേ അത് എന്ന് ചോദിക്കുമായിരുന്നുവെന്നും വിനീത് പറഞ്ഞു. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഇനി രണ്ട് മിനുട്ട് കഴിയുമ്പോള്‍ ഇത് ചോദിക്കണമെന്നില്ലെന്നും ഇത് അഭി തന്നെയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ബേസിലിന്റെ തഗ്.
എന്ത് ചെയ്തും ലോകമറിയപ്പെടുന്ന ഒരു സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തിന്റെ കഥയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തേ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇത് സംവിധായകന്റെ തന്നെ കഥയായി തനിക്ക് തോന്നിയിരുന്നുവെന്ന് നസ്‌ലെനും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlight: Vineeth Sreenivasan and Basil Joseph talks about Abhinav sunder Nayak’s impact in Mollywood Times Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.