| Thursday, 11th April 2024, 6:05 pm

പ്രണവിന്റെ സീന്‍ കണ്ടപ്പോള്‍, ലാലു വീട്ടില്‍ ബിഹേവ് ചെയ്യുന്ന പോലെയുണ്ടെന്നാണ് സുരേഷ് അങ്കിള്‍ പറഞ്ഞത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ അതിഥി വേഷത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ മദ്യപിച്ചതിന് ശേഷമുള്ള സീന്‍ കണ്ടപ്പോല്‍ മോഹന്‍ലാല്‍ വീട്ടില്‍ പെരുമാറുന്നതു പോലെയാണെന്ന് പ്രണവിന്റെ അമ്മാവന്‍ സുരേഷ് ബാലാജി പറഞ്ഞുവെന്ന് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചു. അതിന് ശേഷമാണ് പ്രണവിനെക്കൊണ്ട് മീശ പിരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ആ ഗാനരംഗത്തില്‍ പ്രണവ് മദ്യപിച്ചതിന് ശേഷമുള്ള സീനൊക്കെ ശരിക്കും ലാലങ്കിളിനെപ്പോലെയായിരുന്നു. ഇത് ഞങ്ങളോട് പറഞ്ഞത് പ്രണവിന്റെ അങ്കിളായിരുന്നു. അദ്ദേഹം മോഹന്‍ലാല്‍ എന്ന പേര് എടുത്ത് പറഞ്ഞില്ല. പകരം, ‘ഇത് അവന്‍ വീട്ടില്‍ പെരുമാറുന്ന പോലെ തന്നെയാണല്ലോ,’ എന്നായിരുന്നു. അദ്ദേഹം ഉദ്ദേശിച്ചത് ലാല്‍സാറിനെയായിരുന്നു.

അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ചുകൂടെ കോണ്‍ഫിഡന്‍സായി. അതിന് ശേഷമാണ് അവനെക്കൊണ്ട് മീശ പിരിപ്പിച്ചതും, രണ്ട് കുപ്പിയും കൈയില്‍ പിടിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്ന സീന്‍ ചെയ്യിച്ചതും. ആദ്യം അവന്‍ അങ്ങനെയൊക്കെ ചെയ്യാന്‍ കുറച്ചു മടി കാണിച്ചിരുന്നു. ഞങ്ങളെല്ലാവരും നിര്‍ബന്ധിച്ചപ്പോളാണ് അവന്‍ അങ്ങനെ ചെയ്തത്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about the reaction of Suresh Balaji after watching Pranav’s scene

We use cookies to give you the best possible experience. Learn more