ഏറ്റവും അപടകാരികളായ വന്യജീവികളാണ് ഇവിടെ കോമഡി ഷോ നടത്തുന്നത്; ഗലാട്ട എന്ന ഗാനം അങ്ങനെയുണ്ടായത്: വിനായക് ശശികുമാര്‍
Malayalam Cinema
ഏറ്റവും അപടകാരികളായ വന്യജീവികളാണ് ഇവിടെ കോമഡി ഷോ നടത്തുന്നത്; ഗലാട്ട എന്ന ഗാനം അങ്ങനെയുണ്ടായത്: വിനായക് ശശികുമാര്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 3rd March 2026, 8:05 pm

ഇന്ന് മലയാളികള്‍ക്ക് സുപരിചിതനായ ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍. 2013ല്‍ പുറത്തിറങ്ങിയ കുട്ടിയും കോലും എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച വിനായക് നൂറിലേറെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. സമീപകാലത്ത് ഇറങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം വിനായക് ശശികുമാറിന്റെ തൂലികയില്‍ പിറന്നതാണ്.

ഗപ്പി, അമ്പിളി പോലുള്ള ഫീല്‍ഗുഡ് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ഭീഷ്മ പര്‍വ്വം പോലുള്ള മാസ് സിനിമകള്‍ക്കും വിനായക് തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം എന്ന സിനിമയിലെ പാട്ടുകള്‍ക്ക് വരികളെഴുതിയത് അദ്ദേഹമായിരുന്നു.

ചിത്രത്തിലെ സെന്‍സേഷണലായ ഇല്ലുമിനാന്റി എന്ന ഗാനം പോലെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ഗലാട്ട. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയിലെ ഗലാട്ട എന്ന ഗാനത്തെകുറിച്ച് സംസാരിക്കുകയാണ് വിനായക്.

‘ആവേശത്തിലെ രംഗണ്ണന്റെ കഥാപാത്രം ഈ മൂന്ന് കുട്ടികളെ പിടിച്ചിരുത്തിയിട്ട്, കൂടെയുള്ള ഗുണ്ടകളെ കൊണ്ട് ഓരോ അഭ്യാസങ്ങള്‍ കാണിപ്പിക്കുകയാണ്. ഒരാള്‍ ടൂള്‍സ് എടുത്ത് കറക്കുന്നു, അങ്ങനെയൊരാന്ന്. ഇവര്‍ മൂന്ന് പേരും നോക്കുമ്പോള്‍ ഭീകരരായ കൊലപാതകികള്‍ ആയിട്ടുള്ള ആളുകള്‍ രംഗണ്ണന്റെ മുന്നില്‍ കോമാളികളെ പോലെയാണ് പെരുമാറുന്നത്.

അപ്പോള്‍ എന്റെ മനസിലേക്ക് വരുന്നത് സര്‍ക്കസാണ്. ഗലാട്ട എന്ന ഗാനമെഴുതുമ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ ഒരു സര്‍ക്കസുമായിട്ട് ഞാന്‍ താരതമ്യപ്പെടുത്തിയത്. റിങ് മാസ്റ്റര്‍  ഒരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സിംഹവും പുലിയുമൊക്കെ വന്നിട്ടാണ് ആള്‍കളുടെ മുന്നില്‍ എന്റര്‍ടെയ്ന്‍ ചെയ്യുന്നത്,’ വിനായക് പറയുന്നു.

ഏറ്റവും അപടകാരികളായ വന്യജീവികളാണ് ഇവിടെ കോമഡി ഷോ നടത്തുന്നതെന്നും അത് ശരിക്കും തനിക്ക് ഒരു സര്‍ക്കസ് പോലെയാണ് ഫീല്‍ ചെയ്തതെന്നും വിനായക് പറഞ്ഞു. ‘റിങ് മാസ്റ്റര്‍ വിസിലടിച്ചാല്‍ പറന്നുവരും സിംഗങ്ങള്‍’ എന്ന വരി താന്‍ അവിടെ എഴുതിയത് അതുകൊണ്ടാണെന്നും ആ ഗുണ്ടകളുടെ ജീവിതത്തില്‍ സര്‍ക്കസ് തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. അവിടെ നിന്നാണ് ഗലാട്ട എന്ന വാക്ക് കിട്ടുന്നതെന്നും വിനായക് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ് നായകനായെത്തിയ ആശാനാണ് വിനായക് ശശികുമാറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Vinayak is talking about the song Galatta in aavesham movie 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.