| Tuesday, 6th May 2025, 10:33 pm

രാവിലെ വരാന്‍ പറഞ്ഞാല്‍ വൈകീട്ട് വരുന്ന നടന്‍മാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ ഉണ്ട്: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.

ഇപ്പോള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കെമിസ്ട്രിയുള്ളവര്‍ ഒരുമിക്കുമ്പോഴാണ് സീന്‍ നന്നാകുന്നതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. താന്‍ പതിനാറ് വര്‍ഷം നിന്നത് തന്റെ ടാലന്റ് കൊണ്ടല്ലെന്നും പാഷന്‍ കൊണ്ടാണെന്നും ഒട്ടും പാഷനേറ്റ് അല്ലാത്ത കോ ആക്ടര്‍ കൂടെ നില്‍ക്കുമ്പോള്‍ ആ സീന്‍ നന്നാകണമെന്നില്ലും വിനയ് അഭിപ്രായപ്പെട്ടു.

ഒട്ടും പാഷനില്ലാത്ത ആള് സൂപ്പര്‍ ടാലന്റ് ആണെങ്കിലും സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതി മടുപ്പിച്ച് കഴിഞ്ഞാല്‍ ആ സീന്‍ നന്നാകില്ലെന്ന് വിനയ് പറഞ്ഞു. സാധാരണ ടാലന്റുള്ള ആള്‍ പാഷനേറ്റ് ആണെങ്കില്‍ ഭയങ്കര രസമായിരിക്കുമെന്നും ആട്ടം പോലുള്ള സിനികള്‍ പാഷന്‍ കൊണ്ടും ഹാര്‍ഡ് വര്‍ക്ക് കൊണ്ടും മാത്രം പുള്‍ ഓഫ് ചെയ്ത സിനിമയാണെന്നും വിനയ് വ്യക്തമാക്കി.

എല്ലാവരും പാഷനേറ്റ് ആയിട്ട് ചെയ്താല്‍ അത് വര്‍ക്ക് ആകുമെന്നും രാവിലെ വരാന്‍ പറഞ്ഞാല്‍ വൈകീട്ട് വരുന്ന വൈകീട്ട് വരുന്ന ആക്ടേഴ്‌സും ഇപ്പോഴുണ്ട് എന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

‘വര്‍ക്ക് ചെയ്യുമ്പോള്‍ ഭയങ്കര കെമിസ്ട്രിയുള്ള രണ്ടാളുകള്‍ ഒരുമിക്കുമ്പോഴാണ് സീന്‍ നന്നാകുന്നത്. ഞാന്‍ പതിനാറ് വര്‍ഷം നിന്നത് എന്റെ ലാലന്റ് കൊണ്ടല്ല. എന്റെ പാഷന്‍ കൊണ്ടാണ്. അപ്പോള്‍ ഒട്ടും പാഷനേറ്റ് അല്ലാത്ത കോ ആക്ടര്‍ കൂടെ നില്‍ക്കുമ്പോള്‍ ആ സീന്‍ നന്നാകണമെന്നില്ല.

ഒട്ടും പാഷനില്ലാത്ത ആള് സൂപ്പര്‍ ടാലന്റ് ആകാം. പക്ഷെ, എന്നാലും പുള്ളി ഒരു സ്‌ക്രീന്‍ പ്ലേ അപ്രോച്ച് ചെയ്യുന്ന അല്ലെങ്കില്‍ സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതി മടുപ്പിച്ച് കഴിഞ്ഞാല്‍ ആ സീന്‍ നന്നാകില്ല.

ആ സീന്‍ നന്നാകാതിരിക്കുമ്പോള്‍ ഒരു സിനിമ നന്നാകില്ല. പക്ഷെ, സാധാരണ ടാലന്റുള്ള ആളാണ്,് അയാള്‍ പാഷനേറ്റ് ആണെങ്കില്‍ ഭയങ്കര രസമായിരിക്കും.

ആട്ടം പോലുള്ള സിനികള്‍ പാഷന്‍ കൊണ്ടും ഹാര്‍ഡ് വര്‍ക്ക് കൊണ്ടും മാത്രം പുള്‍ ഓഫ് ചെയ്ത സിനിമയാണ്. ഈ സിനിമ നന്നാകണമെന്ന് പറയുന്ന ഭ്രാന്തമായിട്ടുള്ള ആവേശമുള്ള ഒരു പറ്റം ആക്ടേഴ്‌സിനെ നമ്മള്‍ ചോഞ്ച് ചെയ്യുകയാണ്.

നമ്മളെല്ലാവരും ഒരുമിച്ച് പാഷനേറ്റ് ആയിട്ട് പരിപാടി പിടിച്ചുകഴിഞ്ഞാല്‍ അത് വര്‍ക്ക് ആകും. ‘എടാ ഞാന്‍ ഉച്ചക്ക് വരും വൈകീട്ടാകുമ്പോള്‍ പോകണം’ എന്ന് പറയുന്ന ആക്ടേഴ്‌സ് ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. രാവിലെ വരാന്‍ പറഞ്ഞാല്‍ വൈകീട്ട് വരുന്ന ആക്ടേഴ്‌സും ഇപ്പോഴുണ്ട്,’ വിനയ് ഫോര്‍ട്ട് പറയുന്നു.

Content Highlight: Vinay Fortt Talks About Passion For Film

We use cookies to give you the best possible experience. Learn more