ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഋതു. ജോഷ്വാ ന്യൂട്ടണ്‍ കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് വചന്‍ ഷെട്ടിയാണ്. നിഷാന്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചത്
ഋതുവിലെ തന്റെ ജമാല്‍ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ജമാല്‍ എന്ന കഥാപാത്രം ഇപ്പോഴും അണ്ടര്‍റേറ്റഡാണെന്നും ‘ഋതു‘ ഒരാള്‍ കണ്ടിട്ടുണ്ടെങ്കില്‍ ‘പ്രേമം‘പതിനായിരംപേര് കണ്ടിട്ടുണ്ടെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. ഇപ്പോള്‍ വന്ന സംശയം താന്‍ ചെയ്തതില്‍ വെച്ചേറ്റവും മികച്ച കഥാപാത്രമാണെന്നും അതിനോട് വിയോജിപ്പുകളുള്ള ആളുകളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഋതു വളരെ കുറച്ചാളുകളേ കണ്ടിട്ടുണ്ടാകുകയുള്ളുവെന്നും പക്ഷേ, വളരെ ചുരുങ്ങിയ സ്പേസില്‍ ആ കാര്യം സംവിധായകന്‍ അവതരിപ്പിക്കാനായെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. ചെറുതാണെങ്കിലും ആസ്വദിച്ചവതരിപ്പിച്ച കഥാപാത്രമായിരുന്നു ഋതുവിലെ ജമാലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്.
‘ഋതുവിലെ ജമാല്‍ എന്ന കഥാപാത്രം അണ്ടര്‍റേറ്റഡായി ഇപ്പോഴും കിടക്കുന്നുണ്ട്. ‘പ്രേമം‘ പോലൊരു സിനിമ പിന്നെ എനിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. ‘ഋതു’ ഒരാള്‍ കണ്ടിട്ടുണ്ടെങ്കില്‍ ‘പ്രേമം’പതിനായിരംപേരാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ വന്ന ‘സംശയത്തിലേത് ഞാന്‍ ചെയ്തതില്‍ വെച്ചേറ്റവും മികച്ച കഥാപാത്രമാണ്. വിയോജിപ്പുകളുള്ള ആളുകളുണ്ടാവും. അവര്‍ക്കുവേണ്ടിയിട്ടുമല്ല ഞാന്‍ ചെയ്തിട്ടുള്ളത്. നമ്മള്‍ ചെയ്ത ഏറ്റവും മനോഹരമായ വേഷം വളരെക്കുറച്ച് ശതമാനം പേരേ കണ്ടിട്ടുണ്ടാവു.
അവരത് ഭയങ്കരമായി ആസ്വദിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടാവും. ഋതു വളരെ കുറച്ചാളുകളേ കണ്ടിട്ടുണ്ടാവൂ. പക്ഷേ, വളരെ ചുരുങ്ങിയ സ്പേസില്‍ ആ കാര്യം അയാള്‍ക്ക് അവതരിപ്പിക്കാനായി. ശ്യാമപ്രസാദ് സാറിന് അഭിനേതാക്കള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. അവരെ രസകരമായി അദ്ദേഹം രൂപപ്പെടുത്തിയെടുക്കും. ചെറുതാണെങ്കിലും ആസ്വദിച്ചവതരിപ്പിച്ച കഥാപാത്രമായിരുന്നു ഋതുവിലെ ജമാല്‍,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content highlight: Vinay forrt about Rithu movie