| Sunday, 28th October 2018, 12:00 am

വിജയ് ചിത്രം സര്‍ക്കാര്‍ അനിശ്ചിതത്തില്‍; വരുണിന്റെ തിരക്കഥക്ക് സര്‍ക്കാരുമായി സാമ്യമുണ്ടെന്ന് റൈറ്റേഴ്സ് യൂണിയന്‍; മുരുകദോസിനെതിരെ ഹൈക്കോടതിയില്‍ പരാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: റിലീസിനായി വിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കി നില്‍ക്കെ വിജയ് ചിത്രം സര്‍ക്കാര്‍ അനിശ്ചിതത്തില്‍. സര്‍ക്കാരിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് റൈറ്റേഴ്‌സ് യൂണിയന്‍ കണ്ടെത്തി.

സര്‍ക്കാരിനെതിരെ വരുണ്‍ രാജേന്ദ്രന്‍ ആണ് പരാതി നല്‍കിയത്. ദീപാവലി റിലീസിനായി ഒരുങ്ങുന്ന സിനിമ താന്‍ 2006 ല്‍ എഴുത്തുകാരുടെ യൂണിയനില്‍ റെജിസ്റ്റര്‍ ചെയ്ത സെങ്കോല്‍ എന്ന സിനിമയുടെ കോപ്പിയാണ് എന്നാണ് വരുണിന്റെ ആരോപണം.

ഇത് കാണിച്ച് മുരുകദാസിനെതിരെ വരുണ്‍ രാജേന്ദ്രന്‍ തെന്നിന്ത്യന്‍ ചലചിത്ര എഴുത്തുകാരുടെ സംഘടനയില്‍ പരാതി നല്‍കിയിരിക്കുകയാണ്. നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് ആണ് സംഘടനയുടെ പ്രസിഡന്റ്. ഭാഗ്യരാജ് ഇരുവരെയും ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ്.

Also Read  “”ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എനിക്ക് ജാമ്യം കിട്ടും”””; പൊട്ടിച്ചിരിപ്പിച്ച് മോഹന്‍ലാല്‍

മുരുകദാസിനെതിരെ കോപ്പിയടി ആരോപണ ഇതാദ്യമായല്ല. 2004 ല്‍ പുറത്തിറക്കിയ ഗജനി എന്ന സിനിമക്ക് ക്രിസ്റ്റഫര്‍ നോളന്റെ മെമെന്റോ എന്ന ഹോളിവുഡ് സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിജയ് തന്നെ അഭിനയിച്ച മുരുകദാസിന്റെ മറ്റൊരു ചിത്രമായ കത്തിക്കെതിരെ മിഞ്ജുര്‍ ഗോപി എന്ന എഴുത്തുകാരനും രംഗത്ത് വന്നിരുന്നു. കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പിന്മാറുകയാണ് ഉണ്ടായത്.

Latest Stories

We use cookies to give you the best possible experience. Learn more