മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു.
പുതിയ തലമുറയിലെ ആളുകള്‍ ഉപയോഗിക്കുന്ന പല വാക്കുകളും അര്‍ത്ഥശൂന്യമായതാണെന്ന് പറയുകയാണ് വിജയരാഘവന്‍. പല വാക്കുകളോടും തനിക്ക് എതിര്‍പ്പാണെന്നും അതെല്ലാം തനിക്ക് അംഗീകരിക്കാന്‍ കഴിയാത്തവയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഇപ്പോള്‍ പലരും ഉപയോഗിക്കുന്ന തന്ത വൈബ് എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ തനിക്ക് അറപ്പാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ആ വാക്ക് കണ്ടുപിടിച്ചവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും അടി കൊടുക്കാന്‍ തോന്നുമെന്നും അച്ഛന്‍ എന്ന വാക്കിന്റെ മഹത്വമറിയാത്തവരാണ് തന്ത വൈബ് എന്ന വാക്കെല്ലാം ഉപയോഗിക്കുന്നതെന്നും വിജയരാഘവന്‍ പറയുന്നു. അതുപോലെ തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത വാക്കുകളിലൊന്നാണ് ‘അടിപൊളി’ എന്നും വിജയരാഘവന്‍ പറഞ്ഞു.
തന്റെ ചെറുപ്പകാലത്ത് അടിക്കുക എന്ന് പറഞ്ഞാലും പൊളിയാണ് എന്ന് പറഞ്ഞാലും നെഗറ്റീവ് അര്‍ത്ഥമാണെന്നും അത് രണ്ടും ചേരുമ്പോള്‍ നല്ലതാണെന്ന തരത്തില്‍ ഇന്നത്തെ തലമുറ ഉപയോഗിക്കുന്നുണ്ടെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അത്തരം അര്‍ത്ഥശൂന്യമായ വാക്കുകള്‍ എല്ലാവരും ഉപയോഗിക്കുമ്പോഴും തനിക്ക് അതെല്ലാം അംഗീകരിക്കാന്‍ മടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ‘ക’ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘ഇപ്പോള്‍ പലയിടത്തായി കേള്‍ക്കുന്ന ഒരു വാക്കാണ് ‘തന്ത വൈബ്’. എനിക്ക് ആ വാക്ക് കേള്‍ക്കുന്നതേ അറപ്പാണ്. എന്തൊരു വൃത്തികേടാണ് ആ വാക്ക്. അച്ഛന്‍ എന്ന പദത്തിന്റെ മഹത്വമറിയാത്തവരാണ് അത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത്. അടി കൊടുക്കേണ്ട കാര്യമാണ് അത്. അതുപോലെ എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മറ്റൊരു വാക്കാണ് ‘അടിപൊളി’ എന്നുള്ളത്.
എന്റെയൊക്കെ ചെറുപ്പത്തില്‍ അത്തരം വാക്കുകളൊന്നും ഇല്ലായിരുന്നു. അന്ന് അടിക്കുക എന്ന് പറഞ്ഞാല്‍ അത് നെഗറ്റീവായിട്ടുള്ള ഒന്നാണ്. അതുപോലെ പൊളിയാണ് എന്ന് പറഞ്ഞാല്‍ മോശമാണ് എന്ന അര്‍ത്ഥമായിരുന്നു. അങ്ങനെ നെഗറ്റീവായിട്ടുള്ള രണ്ട് വാക്കുകള്‍ എടുത്തിട്ടാണ് നല്ലതാണ് എന്ന് അര്‍ത്ഥം വരുന്ന അടിപൊളി എന്നാക്കിയത് എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല,’ വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Vijayaraghavan shares his thoughts on the gen z terms