ലിസ്റ്റ് എ ഫോര്‍മാറ്റിന്റെ ചരിത്രം തിരുത്തിയെഴുതി ബീഹാര്‍. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോഡാണ് ബീഹാര്‍ സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയുടെ പ്ലേറ്റ് ഗ്രൂപ്പില്‍ അരുണാചല്‍ പ്രദേശിനെതിരെ 574 റണ്‍സ് അടിച്ചെടുത്തതിന് പിന്നാലെയാണ് ബീഹാറിന്റെ പേരില്‍ ഈ ചരിത്ര നേട്ടം കുറിക്കപ്പെട്ടത്.
2022 വിജയ് ഹസാരെയില്‍ അരുണാചലിനെതിരെ 502 റണ്‍സ് നേടിയ തമിഴ്‌നാടിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലിസ്റ്റ് എയില്‍ 500 റണ്‍സ് മാര്‍ക് പിന്നിടുന്ന രണ്ടാമത് ടീം കൂടിയാണ് ബീഹാര്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബീഹാര്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി, വിക്കറ്റ് കീപ്പര്‍ ആയുഷ് ആനന്ദ് ലോഹരുക എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
84 പന്തില്‍ 190 റണ്‍സ് നേടിയാണ് വൈഭവ് സൂര്യവംശി കളം വിട്ടത്. 16 ഫോറും ആകാശം തൊട്ട 15 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്‌സ്. ടി-20യെ അനുസ്മരിപ്പിക്കുന്ന 226.19 സ്‌ട്രൈക് റേറ്റിലാണ് വൈഭവ് റണ്ണടിച്ചുകൂട്ടിയത്.
വൈഭവിനേക്കാള്‍ മികച്ച വെടിക്കെട്ടാണ് ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി പുറത്തെടുത്തത്. വെറും 40 പന്ത് നേരിട്ട ഗാനി, 12 സിസ്‌കറിന്റെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ പുറത്താകാതെ അടിച്ചെടുത്തത് 128 റണ്‍സ്! സ്‌ട്രൈക് റേറ്റാകട്ടെ 320.00ഉം!!!