വിജയ് ഹസാരെ ട്രോഫിയുടെ കലാശപ്പോരാട്ടത്തിന് ഫൈനലിന് യോഗ്യത നേടി വിദര്‍ഭ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിന്റെ മികച്ച വിജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്. വിദര്‍ഭ ഉയര്‍ത്തിയ 381 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മഹാരാഷ്ട്രയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് വിദര്‍ഭ ഫൈനലിലെത്തിയിരിക്കുന്നത്.
𝗩𝗶𝗱𝗮𝗿𝗯𝗵𝗮 𝗠𝗮𝗸𝗲 𝗜𝘁 𝗧𝗼 𝗧𝗵𝗲 𝗙𝗶𝗻𝗮𝗹! 👍 👍
The Karun Nair-led unit beat Maharashtra by 69 runs in the Semi Final 2 to set up the #VijayHazareTrophy Final showdown against Karnataka 👌 👌
നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ ഹരിയാനയെ തകര്‍ത്ത് കര്‍ണാടകയും ഫൈനലിന് യോഗ്യത നേടിയിരുന്നു. 2019-20 സീസണിന് ശേഷം ഇതാദ്യമായാണ് കര്‍ണാടക ഫൈനലിലെത്തുന്നത്. ജനുവരി 18നാണ് കലാശപ്പോരാട്ടം. വിദര്‍ഭ തന്നെയാണ് വേദി.
കിരീടവുമായി കർണാടക
ഇതിന് മുമ്പ് കര്‍ണാടക കിരീടമുയര്‍ത്തിയ 2019-20 സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന സൂപ്പര്‍ താരമാണ് വിദര്‍ഭയുടെ നായകന്‍ എന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിനുണ്ട്. കര്‍ണാടകയുടെ അണ്ടര്‍ 15, 19 ടീമുകളിലും കര്‍ണാടക സ്റ്റേറ്റ് ടീമിലും ഭാഗമായ കരുണ്‍ നായരിന് കീഴിലാണ് വിദര്‍ഭ ചരിത്രത്തിലാദ്യമായി ഫൈനലിനിറങ്ങുന്നത്.
അതേസമയം, സെമി ഫൈനലില്‍ ടോസ് നേടിയ മഹാരാഷ്ട്ര എതിരാളികളെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ യഷ് റാത്തോഡിന്റെയും ധ്രുവ് ഷൂരേയുടെയും സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
റാത്തോഡ് 101 പന്തില്‍ 116 റണ്‍സ് നേടിയപ്പോള്‍ 120 പന്തില്‍ 114 റണ്‍സാണ് ഷൂരേ സ്വന്തമാക്കിയത്. നേരത്തെ രാജസ്ഥാനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിലും ഷൂരെ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.