ചെന്നൈ: ജന നായകൻ- സി.ബി.ഐ വിവാദങ്ങളിൽ പരോക്ഷ പ്രതികരണവുമായി ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്.
ആരുടേയും അടിമയാകില്ലെന്നും ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും ടി.വി.കെ ഭാരവാഹികളുടെ യോഗത്തിൽ വിജയ് പറഞ്ഞു.
ചെന്നൈ: ജന നായകൻ- സി.ബി.ഐ വിവാദങ്ങളിൽ പരോക്ഷ പ്രതികരണവുമായി ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്.
ആരുടേയും അടിമയാകില്ലെന്നും ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും ടി.വി.കെ ഭാരവാഹികളുടെ യോഗത്തിൽ വിജയ് പറഞ്ഞു.
അഴിമതിക്കെതിരെ പോരാടുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെ സർക്കാരിനെ തൂത്തെറിയണമെന്നും വിജയ് ആഹ്വാനം ചെയ്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ടി.വി.കെ ഒറ്റയ്ക്ക് പോരാടും. ഒറ്റയ്ക്ക് നില്ക്കാൻ ടി.വി.കെയ്ക്ക് കരുത്തുണ്ട്. ഒറ്റയ്ക്ക് നിന്നാൽ തന്നെ ഭരണം നേടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ അഴിമതി മുക്തമായ ഭരണം നടപ്പിലാക്കും. തനിക്ക് മുമ്പ് വന്നവരെ പോലെയോ വരാനിരിക്കുന്നവരെ പോലെയോ താനൊരു അഴിമതിക്കാരനായിരിക്കില്ല. അനർഹമായ ഒരു പൈസ പോലും കൈകൊണ്ട് തൊടില്ലെന്നും അഴിമതി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മഹാബലിപുരത്തുവെച്ചായിരുന്നു ടി.വി.കെ. ഭാരവാഹികളുടെ യോഗം. സി.ബി.ഐ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് വിജയ് ടി.വി.കെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കുന്നത്.
വിജയ്‌യുടെ അവസാന സിനിമ ജന നായകനുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവ് പറയും. ഇതിനിടയിൽ കരൂർ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ സി.ബി.ഐയുടെ ദൽഹി ഓഫീസിൽ വിജയ് ഹാജരാവുകയും ചെയ്തിരുന്നു.
Content Highlight: I cannot be pressured by anyone, I will not be a slave to anyone; Vijay gives an indirect reply to DMK and BJP