നെപ്പോട്ടിസം കൊടികുത്തി വാഴുന്ന തെലുങ്ക് ഇന്ഡസ്ട്രിയില് ഗോഡ്ഫാദര്മാരുടെ സഹായമില്ലാതെ കടന്നുവന്ന നടന്മാരിലൊരാളാണ് വിജയ് ദേവരകൊണ്ട. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച വിജയ്ക്ക് ബ്രേക്ക്ത്രൂവായത് സന്ദീപ് വാങ്ക അണിയിച്ചൊരുക്കിയ അര്ജുന് റെഡ്ഡിയാണ്. സൗത്ത് ഇന്ത്യയൊട്ടാകെ ചര്ച്ചയായ അര്ജുന് റെഡ്ഡിയിലൂടെ തെലുങ്കില് സ്വന്തമായൊരു സ്ഥാനം വിജയ് സ്വന്തമാക്കി.
ഗീതാഗോവിന്ദം സെന്സേഷണല് ഹിറ്റായതോടെ തെലുങ്കിലെ ടൈര് 2ലേക്ക് താരത്തിന് എന്ട്രി ലഭിച്ചു. എന്നാല് പിന്നീട് മാസ് ഹീറോയിലേക്ക് ചുവടുമാറ്റാനുള്ള താരത്തിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന് സാധിച്ചത്. വന് ഹൈപ്പിലെത്തിയ പല സിനിമകളും ബോക്സ് ഓഫീസില് തകര്ന്നടിയുകയായിരുന്നു.

ഏറ്റവുമൊടുവില് പുറത്തിറങ്ങിയ രണബാലിയും തിയേറ്ററില് പരാജയത്തിന്റെ വക്കിലാണ്. വന് ബജറ്റിലൊരുങ്ങിയ പീരിയോഡിക് ഡ്രാമ രണ്ട് ദിവസം പിന്നിടുമ്പോള് തന്നെ വാഷൗട്ടിന്റെ വക്കിലെത്തി നില്ക്കുന്നെന്നാണ് റിപ്പോര്ട്ടുകള്. ആദ്യദിനം വെറും 16 കോടി മാത്രമാണ് നേടിയത്. 100 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം ബജറ്റ് പോലും തിരിച്ചുകിട്ടില്ലെന്നാണ് ട്രാക്കര്മാര് കണക്കുകൂട്ടുന്നത്.
രണബാലിയും ബോക്സ് ഓഫീസില് വീണതോടെ താരത്തിന്റെ കരിയറിലെ പഴയൊരു സംഭവമാണ് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത്. മാസ് ആക്ഷന് ഹീറോയിലേക്കുള്ള വിജയ്യുടെ ആദ്യ ചുവടുവെപ്പായ ലൈഗറിന്റെ പ്രൊമോഷനിടെ താരം ഒരു കാര്യം പറഞ്ഞത് ഇപ്പോള് വൈറലായി. ലൈഗര് 100 കോടി നേടുമോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടി വലിയ ചര്ച്ചയായി.

‘100 കോടിയൊന്നും ഞാന് നോക്കുന്നില്ല. ലൈഗറിന്റെ കളക്ഷന് ഞാന് എണ്ണിത്തുടങ്ങുന്നത് തന്നെ 200 കോടിയില് നിന്നാണ്’ എന്നായിരുന്നു വിജയ്യുടെ മറുപടി. താരത്തിന്റെ ഈ അമിതമായ ആത്മവിശ്വാസം വിനയായി മാറി. വന് ബജറ്റിലൊരുങ്ങിയ ലൈഗര് ബോക്സ് ഓഫീസില് ദുരന്തമായി മാറി. പിന്നീടിങ്ങോട്ട് ബോക്സ് ഓഫീസില് ഒരു ഹിറ്റ് പോലും വിജയ്ക്ക് ലഭിച്ചിട്ടില്ല.
ഖുഷിയും കിങ്ഡമും ഭേദപ്പെട്ട അഭിപ്രായം നേടിയിട്ട് പോലും ബോക്സ് ഓഫീസ് വിജയമാകാതെ പോവുകയായിരുന്നു. ഇപ്പോഴിതാ കരിയറിലെ ഏറ്റവും വലിയ ചിത്രമായ രണബാലിയും ഡിസാസ്റ്ററിലേക്ക് കുതിക്കുകയാണ്. വമ്പന് പൊട്ടന്ഷ്യലുണ്ടായിട്ടും മോശം സ്ക്രിപ്റ്റ് സെലക്ഷന് കാരണം വിജയ് ദേവരകൊണ്ട ടോളിവുഡില് പിന്നോട്ട് പോവുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അടുത്ത ചിത്രമായ റൗഡി ജനാര്ദ്ദനയിലും ആരാധകര്ക്ക് വലിയ പ്രതീക്ഷയില്ല.
During the promotions for #Liger, a reporter asked #VijayDeverakonda if the movie would make ₹100 crore. He proudly said, “We will start counting only from ₹200 crore.” Instead, the movie flopped. Since that day, not a single one of his films has reached even ₹100 crore. Being confident is good, but being overconfident can backfire. It is always better to stay humble and let the audience decide.
— Box Office – South India (@BoxOfficeSouth2) October 17, 2026
Content Highlight: Vijay Devarakonda’s flop streak continues after Ranabaali movie
