ഡ്രാഗണ്‍, ഡ്യൂഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തിളങ്ങി നിന്നിരുന്ന പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം കാര്യമായ ഹിറ്റുകളൊന്നുമില്ലാതെ തമിഴില്‍ ബുദ്ധിമുട്ടിയ സംവിധായകനെ സംബന്ധിച്ച് വലിയ പ്രതീക്ഷകളായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉണ്ടായിരുന്നത്. അഭിനേതാക്കളുമായി തര്‍ക്കങ്ങളില്‍ പെട്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് വൈകിയതടക്കം ഒരുപാട് പ്രതിസന്ധികള്‍ ചിത്രം നേരിട്ടിരുന്നു.
ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വ്യാപകമായ നെഗറ്റീവ് റിവ്യൂ ആണ് നേരിടേണ്ടി വന്നത്. പ്രദീപ് രംഗനാഥന്റെ കരിയറിലെ അടുത്ത നൂറ് കോടി ചിത്രമെന്ന പ്രതീക്ഷയിലെത്തിയ ചിത്രത്തിന് ഇതോടെ ബോക്‌സ് ഓഫീസില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് നേരിട്ട പരാജയത്തെ കുറിച്ച് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം നേരിട്ട വെല്ലുവിളികളെ കുറിച്ച് സംവിധായകന്‍ പ്രതികരിച്ചത്. ചിത്രം മെയ് 6ന് ഒ.ടി.ടിയല്‍ റിലീസായിരുന്നു.
തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ ഉയര്‍ന്ന നെഗറ്റീവ് റിവ്യൂസിനെ തുടര്‍ന്ന് ഒട്ടനവധി പേര്‍ ചിത്രം കണ്ടില്ലെന്ന് വിഘ്‌നേഷ് ശിവന്‍ പറയുന്നു. മികച്ച ഓപ്പണിങ് ചിത്രത്തിന് ലഭിച്ചിട്ടും നെഗറ്റീവ് റിവ്യൂസിനെ തുടര്‍ന്ന് പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ കുറയുകയായിരുന്നുവെന്നും ലൈക്കിന്റെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ താന്‍ സംതൃപ്തനല്ലെന്നും സംവിധായകന്‍ പറയുന്നു.
ചില ചിത്രങ്ങള്‍ക്ക് മാത്രമാണ് വലിയ തരത്തിലുള്ള നെഗറ്റീവ് ക്യാംപെയ്‌നെ മറികടന്ന് പോകാന്‍ സാധിക്കുകയെന്നും പല ചിത്രങ്ങളും ഇത്തരത്തിലുള്ള റിവ്യൂസില്‍ മുങ്ങിപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈക്ക് പോലെ തമിഴ് സിനിമയില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു ചിത്രമെടുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും കഠിനദ്ധ്വാനത്തെ കുറിച്ചും പലര്‍ക്കും അറിയില്ലെന്നും ഇത്തരത്തില്‍ ഒരു അവസ്ഥ ചിത്രത്തിനുണ്ടായത് ഹൃദയഭേദകമാണെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ വിഘ്‌നേഷ് ശിവന്റെ പങ്കാളിയും അഭിനേത്രിയുമായി നയന്‍താരയും നിര്‍മാതാവായി രംഗപ്രവേശം ചെയ്തിരുന്നു. ചിത്രത്തില്‍ കൃതി ഷെട്ടി, ഗൗരി.ജെ.കിഷന്‍, യോഗി ബാബു, എസ്.ജെ. സൂര്യ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Vignesh Shivan talks about challenges faced by Love insurance Kompany Film
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.