മലയാളികള്‍ക്ക് ഏറെ പരിചിതനായ ഗായകനാണ് വിധു പ്രതാപ്. സുഖമാണി നിലാവ്, കാറ്റാടി തണലും തുടങ്ങി നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ്. മലയാള സിനിമയില്‍ ഒരുമിച്ച് കരിയര്‍ തുടങ്ങിയ ആളുകളാണ് വിധു പ്രതാപും, ജോത്സനയും, റിമി ടോമിയും.
മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയില്‍ ഇവര്‍ക്ക് ആരാധകര്‍ ഏറെയാണ്. ഷോയില്‍ അവര്‍ പറയുന്ന തമാശകളും തഗ്ഗുകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് വിധു പ്രതാപ്.
തങ്ങള്‍ ഒരുമിച്ച് വളര്‍ന്ന് വന്ന ആളുകളാണെന്നും താനും റിമി ടോമിയും നിരവധി സ്‌റ്റേജ് ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്നും വിധു പ്രതാപ് പറയുന്നു. അത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്റ്റേജിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ റിമി ടോമി തന്നെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ടെന്നും അതുപോലെ തന്നെയാണ് ജോത്സനയെന്നും വിധു കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആ സ്‌നേഹമുണ്ടെന്നും തങ്ങളുടേത് വളരെ ഹെല്‍ത്തിയായ റിലേഷന്‍ഷിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും റിമിയും ജോത്സനയുമൊക്കെ ഒരുമിച്ച് വളര്‍ന്നുവന്ന ആളുകളാണ്. എനിക്ക് തോന്നുന്നു, ഞാന്‍ വന്നതിന് ശേഷം വന്നയാളാണ് റിമി. റിമി കഴിഞ്ഞ് ജോത്സ്‌ന, അങ്ങനെയാണ് വരുന്നത്. ഞാനും റിമിയും ഒരുപാട് സ്റ്റേജ് ഷോസ് ചെയ്തിട്ടുണ്ട്. അതിനുള്ള ഭാഗ്യം കിട്ടി. എന്റെ ഇപ്പോഴത്തെ പെര്‍ഫോമന്‍സ്, സ്‌റ്റേജ് എങങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്നതിലൊക്കെ റിമിയുടെ ഇന്‍ഫളൂവന്‍സ് ഭയങ്കരമായിട്ടുണ്ട്.
അതുപോലെ തന്നെ ജോ. ജോത്സ്‌നയൊക്കെയായിട്ടാണ് ഇപ്പോള്‍ കൂടുതല്‍ ഷോസ് ചെയ്യുന്നത്. ആ ഒരു സ്‌നേഹം എല്ലാവരുമായിട്ട് ഉണ്ട്. ആ സ്‌നേഹബന്ധം ഇപ്പോഴും ഉണ്ട്. ഒരു ഹെല്‍ത്തി റിലേഷന്‍ഷിപ്പാണ് ഞങ്ങള്‍ തമ്മില്‍,’ വിധു പ്രതാപ് പറയുന്നു.
Content Highlight: Vidhu prathap talks about Rimi tomy and jyosthna