കൃത്യമായ ഇടവേളകളില്‍ ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ ഷോകളിലെ തന്റെ പിന്തിരിപ്പന്‍ പ്രസ്താവനകള്‍ കൊണ്ട് ട്രോളുകള്‍ക്ക് വിധേയയാകുന്ന അവതാരകയും നടിയുമാണ് ആനി. അമൃത ടി.വിയിലൂടെയും യൂട്യൂബ് ചാനലിലൂടെയും സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ അതിഥിയായെത്തുന്നവരോടുള്ള ബോഡി ഷെയ്മിങ്ങ് കമന്റുകളും പ്രസ്താവനകളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ഷാജി കൈലാസും മകന്‍ റഷിനും.Photo: screen grab /its me rushin/ Youtube.com
മലയാള ചലച്ചിത്ര താരം വിന്‍സി അലോഷ്യസ് അതിഥിയായെത്തിയ എപ്പിസോഡില്‍ പെണ്‍കുട്ടികള്‍ ഭക്ഷണം പാചകം ചെയ്യാന്‍ പഠിക്കുന്നതിനെക്കുറിച്ച് ആനി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മുമ്പ് ആനീസ് കിച്ചണിന്റെ തന്നെ എപ്പിസോഡില്‍ നടി പ്രിയങ്കയെ ബോഡി ഷെയ്മിങ് ചെയ്യുന്ന വിധത്തില്‍ സംസാരിച്ചത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിന് പിന്നാലെ ആനിയുടെ മകന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ താരത്തിന്റെ ഭര്‍ത്താവും മലയാളത്തിലെ പ്രമുഖ സംവിധായകനുമായ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
അമ്മയുടെ ട്രോളുകളൊക്കെ എന്തായെന്ന് ചോദിച്ചോ എന്ന് മകനോട് ചോദിക്കുന്ന ഷാജി കൈലാസ്, ട്രോളുകളെല്ലാം സന്തോഷത്തോടെ സ്വീകരിക്കണമെന്നും ട്രോളുകള്‍ കിട്ടിയാലേ നമ്മളൊക്കെ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് ആളുകള്‍ തിരിച്ചറിയുള്ളൂവെന്നും വീഡിയോയില്‍ പറയുന്നു.
‘അമ്മയ്ക്ക് ട്രോളുകള്‍ കിട്ടണം, എന്നെയൊക്കെ ആള്‍ക്കാര്‍ എന്തുമാത്രം ട്രോള്‍ ചെയ്തിട്ടുണ്ട്. ഇവനൊക്കെ പടം ഇറക്കാന്‍ അറിയാമോ എന്ന് ചോദിച്ചിട്ടുണ്ട്. അതൊക്കെ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കാറാണ്. മൂന്നെണ്ണത്തിന് ഫീസ് കൊടുക്കാന്‍ വേണ്ടിയല്ലേ ഞാന്‍ ജോലി ചെയ്യുന്നത്. ഇതെല്ലാം അതിന്റെ ഭാഗമാണല്ലോ.
എനിക്കെതിരെ വരുന്ന ട്രോളുകളെല്ലാം ഈസിയായിട്ടാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ഫോണെടുത്ത് നോക്കുക എന്നിട്ട് സന്തോഷമായിരിക്കുക. ഇയാളെല്ലാം ഔട്ട ഡേറ്റഡ് അല്ലേ എന്നാണ് പലരും ചോദിക്കാറുള്ളത്. നമ്മള്‍ പഴയ ആള്‍ക്കാരല്ലേ അതുകൊണ്ട് അങ്ങനെ പറഞ്ഞാലും സന്തോഷമായിരിക്കുക. എല്ലാം നല്ലത് എന്ന് പറഞ്ഞാല്‍ ഓക്കെ എന്ന് പറയാന്‍ പറ്റുമോ,’ ഷാജി കൈലാസ് ചോദിക്കുന്നു.
ആനീസ് കിച്ചണ്‍.Photo: screen grab/Amrita Tv cookery show/ Youtube.com
വിന്‍സി അലോഷ്യസുമായുള്ള അഭിമുഖത്തില്‍ പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് പാചകം പഠിക്കേണ്ടതില്ലെന്ന് പറഞ്ഞ ആനി വിവാഹം കഴിച്ച് കയറിച്ചെല്ലുന്ന വീട്ടില്‍ ചെന്ന് അവരുടെ രുചിക്ക് അനുസരിച്ചുള്ള പാചകം പഠിച്ചാല്‍ മതിയെന്ന പ്രസ്താവന വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. സ്ത്രീകളെ പുരുഷന്മാരുടെ വീട്ടില്‍ വെച്ച് വിളമ്പാന്‍ മാത്രമുള്ള ആളായാണ് ആനി കണ്ടിരിക്കുന്നത് എന്നതിന്റെ തെളിവാണ് പ്രസ്താവനയെന്നായിരുന്നു കമന്റുകള്‍.
Content Highlight: Video of shaji kailas goes viral talking about his Annies trolls
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.