ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് പരമ്പര അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യ സന്ദര്‍ശകര്‍ക്കെതിരെ രണ്ടാം ദിവസവും ആധിപത്യം തുടരുകയാണ്. ഇപ്പോള്‍ മത്സരത്തിനിടെയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മത്സരത്തിന്റെ ഒന്നാം ദിവസമായ ഒക്ടോബര്‍ രണ്ടിന് അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ഗാലറിയില്‍ നടന്ന ഒരു രംഗമാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇന്ത്യയുടെ കളി കാണാത്തെത്തിയ രണ്ട് കുട്ടി ആരാധകരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍.
ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് ഒരു സഹോദരിയും സഹോദരനും മത്സരം കാണാനെത്തിയതാണിത്. ഇവരാകട്ടെ ധരിച്ചിരുന്നത് ഇന്ത്യക്കാരുടെ പ്രിയ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ജേഴ്‌സിയും.
ഈ രംഗം നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തു. പിന്നാലെ ഓരോരുത്തരായി ഈ വീഡിയോയും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും തങ്ങളുടെ വാളില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ‘ഈ ദിവസത്തെ ഏറ്റവും മനോഹരമായ ചിത്രം’ എന്ന അടികുറിപ്പോടെയാണ് ഇതിന്റെ വീഡിയോയും സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെച്ചിരിക്കുന്നത്.
കോഹ്‌ലിയും രോഹിത്തും മെയ് മാസത്തിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നേരത്തെ, ടി – 20 ലോകകപ്പിന് പിന്നാലെ ഇരുവരും ഒരുമിച്ച് ഈ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു. ഇതോടെ സൂപ്പര്‍ താരങ്ങളെ ഏകദിനത്തില്‍ മാത്രമാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക.
ഐ.പി.എല്ലില്‍ ശേഷം ഇരുവരെയും കളിക്കളത്തില്‍ കാണാന്‍ ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരുവരെയും അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. അതുകൊണ്ട് തന്നെ കോഹ്‌ലിയുടെയും രോഹിത്തിന്റെയും കളിക്കായി വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.