സ്വന്തമായുള്ള വിദേശനയം രൂപപ്പെടുത്താനുള്ള രാജ്യത്തിന്റെ അവകാശത്തെ കുറിച്ചും അവർ വ്യക്തമാക്കി. പാർലമെന്റിൽ നടന്ന വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ചൈന, റഷ്യ, ഇറാൻ, ക്യൂബയടക്കം ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും
ജനങ്ങളുമായും നയതന്ത്ര ബന്ധം പുലർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഞങ്ങൾ ഒരു പരമാധികാര രാഷ്ട്രമാണ്,’ ഡെൽസി റോഡ്രിഗസ് പറഞ്ഞു.
വെനസ്വേലയ്ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണം അപലപനീയമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഒരു വിള്ളലുണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ശത്രുതാപരമായ നടപടികൾക്കിടയിലും വെനസ്വേലയ്ക്കുമേൽ അടിച്ചേൽപ്പിച്ച പ്രതിസന്ധികളെ നേരിടാൻ സർക്കാർ തയ്യാറാണെന്നും അതിനായി ഒരു നയതന്ത്ര പാത തെരഞ്ഞെടുക്കാൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു.
വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പങ്കാളിയെയും മോചിപ്പിക്കാനുള്ള ശ്രമണങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.
യു.എസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച വെനിസ്വേലൻ, ക്യൂബൻ സൈനികർക്ക് വേണ്ടി ഒരു മിനിറ്റ് കരഘോഷം നടത്തുകയും വൈരുദ്ധ്യത്തെ ഭയപ്പെടരുതെന്നും അതിനെ തങ്ങൾ നേരിടുമെന്നും അവർ പറഞ്ഞു.
ബാഹ്യ സമ്മർദം രൂക്ഷമാകുമ്പോൾ രാഷ്ട്രീയ സഹവർത്തിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും രാഷ്ട്രീയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള ഉത്തരവാദിത്തത്തെ കുറിച്ചും അവർ ഊന്നിപ്പറഞ്ഞു.
ലാറ്റിനമേരിക്കയ്‌ക്ക് നേരെ യു.എസിന്റെ കൃത്രിമത്വം, ഇടപെടൽ, സാമ്പത്തിക ചൂഷണം എന്നിവയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയുടെ വിദേശനയത്തെയും റോഡ്രിഗസ് വിമർശിച്ചു.
സ്വന്തം ശക്തി വികസിപ്പിക്കുന്നതിനൊപ്പം ലാറ്റിനമേരിക്കയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താനും അമേരിക്ക നിരന്തരം ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു.
Content Highlight: Venezuela has the right to establish relations with other countries: Delcy Rodriguez