എസ്.എന്‍.ഡി.പിയുടെ തലപ്പത്തിരുന്ന് വര്‍ഗീയ വിദ്വേഷ -വംശീയ പ്രസ്താവനകള്‍ തുടരുന്ന വെള്ളാപ്പള്ളി നടേശന്‍ നാരായണഗുരുവിന്റെ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും,
മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്‍ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്.
വംശീയ വിദ്വേഷ പ്രചാരകനായി വെള്ളാപ്പള്ളി മാറി, മനസ്സില്‍ കുമിഞ്ഞു കൂടിയ വെറുപ്പാണ് തീവ്രവാദി എന്ന് വിളിക്കാന്‍ കാരണമാകുന്നത്. ഉന്നത സ്ഥാനീയനായ വെള്ളാപ്പള്ളി സഭ്യവും പക്വവുമായി പെരുമാറണം, സാമൂഹിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പിന്‍വലിക്കുകയും ആവര്‍ത്തിക്കാതിരിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.